---
title: "ഇതെന്തൊരു കഷ്ടമാണ്; നാദാപുരത്ത് ഫൂട്പാത്തിലേക്ക് തൂങ്ങിനിൽക്കുന്ന സ്റ്റേ വയർ മൂലം യാത്രക്കാർ ദുരിതത്തിൽ"
english_title: "Commuters in distress due to stay wire hanging from footpath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327641/commuters-in-distress-due-to-stay-wire-hanging-from-footpath"
published_at: "2025-11-24T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69242d74da4c3_staywire.jpg"
keywords: []
---

# ഇതെന്തൊരു കഷ്ടമാണ്; നാദാപുരത്ത് ഫൂട്പാത്തിലേക്ക് തൂങ്ങിനിൽക്കുന്ന സ്റ്റേ വയർ മൂലം യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **നാദാപുരം:** ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സ്റ്റേ വയർ മൂലം യാത്രക്കാർ ദുരിതത്തിൽ. കേബിളുകൾ ഫൂട് പാത്തിലേക്ക് തൂങ്ങിനിൽക്കുന്നത് മൂലം സഞ്ചരിക്കുന്നവർ ഈ ഭാഗത്ത് എത്തുമ്പോൾ റോഡിൽ ഇറങ്ങിനടക്കേണ്ട സ്ഥിതിയാണ്.

## Article Content

**നാദാപുരം:** ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സ്റ്റേ വയർ മൂലം യാത്രക്കാർ ദുരിതത്തിൽ. കേബിളുകൾ ഫൂട് പാത്തിലേക്ക് തൂങ്ങിനിൽക്കുന്നത് മൂലം സഞ്ചരിക്കുന്നവർ ഈ ഭാഗത്ത് എത്തുമ്പോൾ റോഡിൽ ഇറങ്ങിനടക്കേണ്ട സ്ഥിതിയാണ്.

വളയം റോഡും വാണിമേൽ റോഡും കല്ലാച്ചി ടൗൺ മാർക്കറ്റ് റോഡും വന്ന് ചേരുന്ന ഈ കവലക്കടുത്ത് റോഡിൽ സദാ സമയവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ കാൽ നട യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഈ ഭാഗത്ത് ഫൂട് പാത്തിന് കൈവരിയും സ്ഥാപിച്ചിട്ടുണ്ട്.സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായതോടെ ഇവിടെ ചെടികൾ വളരാനും തുടങ്ങി. സ്റ്റേ വയർ മാറ്റി ഫൂട് പാത്തിലൂടെ സുരക്ഷിത യാത്ര സാദ്ധ്യമാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327641/commuters-in-distress-due-to-stay-wire-hanging-from-footpath)