---
title: "കായപ്പനിച്ചിയിൽ അപകട പരമ്പര; ഒരാൾ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ"
english_title: "Series of dangers in fever; One died and the young man was in critical condition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/32787/series-of-dangers-in-fever-one-died-and-the-young-man-was-in-critical-condition"
published_at: "2022-03-20T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623698c85f502_accident.jpg"
keywords: []
---

# കായപ്പനിച്ചിയിൽ അപകട പരമ്പര; ഒരാൾ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ

> **Lead Summary:** **നാദാപുരം : **സംസ്ഥാന പാതയിൽ കായപ്പനിച്ചിയിൽ അപകട പരമ്പര. ഒരാൾ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ പെരിങ്ങത്തൂർ - നാദാപുരം ഏർപ്പോർട്ട് റോഡിൽ അപകടത്തിൽപ്പെട്ട വിമുക്ത ഭടൻ മരിച്ചു. പിന്നീട് ഉണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിലേക്ക് കൊണ്ടുപോയ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

## Article Content

**നാദാപുരം : **സംസ്ഥാന പാതയിൽ കായപ്പനിച്ചിയിൽ അപകട പരമ്പര. ഒരാൾ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയിൽ പെരിങ്ങത്തൂർ - നാദാപുരം ഏർപ്പോർട്ട് റോഡിൽ അപകടത്തിൽപ്പെട്ട വിമുക്ത ഭടൻ മരിച്ചു. പിന്നീട് ഉണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിലേക്ക് കൊണ്ടുപോയ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

കായപ്പനിച്ചിയിലെ കളമുളതിൽ ബാലൻ (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. ബാലൻ യാത്ര ചെയ്ത സൈക്കിളിൽ ഇരു ചക്രവാഹനമിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഉടനെ ഇതേ സ്ഥലത്ത് വീണ്ടും അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തു മണിക്കാണ് അപകടം.നിയന്ത്രണം വിട്ട ടിപ്പർ ലോറി ഡ്രൈവിംഗ് സ്കൂളിന്റെ കാറിനെയും ഇടിച്ചതിനു ശേഷമാണ് മറിഞ്ഞത്. റോഡിൽ ആളുകൾ കുറവായതിനാൽ വൻ അപകടമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/32787/series-of-dangers-in-fever-one-died-and-the-young-man-was-in-critical-condition)