---
title: "ദേശീയ ശാസ്ത്രമേള; നീരജിന് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം"
english_title: "National Science Fair, Neeraj T, Valayam Government Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/327872/national-science-fair-neeraj-t-valayam-government-higher-secondary-school"
published_at: "2025-11-25T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925b114c5fd4_valayam.jpg"
keywords: []
---

# ദേശീയ ശാസ്ത്രമേള; നീരജിന് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം

> **Lead Summary:** **വളയം:** ഭോപ്പാലിൽ നടന്ന ദേശീയ ശാസ്ത്ര മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വളയം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി നീരജ് ടി നാടിന് അഭിമാനമായി . വളയം മഞ്ചാന്തറ സ്വദേശി തറേമ്മൽ രാജേഷിൻ്റെയും വയനാട് കുഞ്ഞോം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക രജിനയുടെയും മകനാണ് നീരജ്.

## Article Content

**വളയം:** ഭോപ്പാലിൽ നടന്ന ദേശീയ ശാസ്ത്ര മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വളയം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി നീരജ് ടി നാടിന് അഭിമാനമായി . വളയം മഞ്ചാന്തറ സ്വദേശി തറേമ്മൽ രാജേഷിൻ്റെയും വയനാട് കുഞ്ഞോം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക രജിനയുടെയും മകനാണ് നീരജ്.

കഴിഞ്ഞ ഒരാഴ്ചയായി ഭോപ്പാലിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര മേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയ നീരജിനും ഗൈഡ് ടീച്ചർ വളയം ഗവ: ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർക്കും സ്കൂൾ പി ടി എ യും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നൽകി . ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ വളയം ടൗണിൽ വെച്ച് സ്വീകരിച്ച് സ്കൂളിലേക്ക് ആനയിച്ചു.

സ്കൂളിൽ നടന്ന സ്വീകരണ യോഗം പി.ടി എ പ്രസിഡൻ്റ് പി.പി.സജിലേഷ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ. വി പി, മഹേഷ് ടി , ഖാലിദ് സി കെ,അഷിത ടീച്ചർ, റഷീദ്.വി, ധന്യ കൊളാവിയിൽ, തുടങ്ങിയർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/327872/national-science-fair-neeraj-t-valayam-government-higher-secondary-school)