---
title: "മഴ മാറി; ചെക്യാട് റോഡിൽ ടാറിങ് പുനരാരംഭിച്ചു"
english_title: "Tarring resumed, Valayam, Chekyad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328031/tarring-resumed-valayam-chekyad"
published_at: "2025-11-26T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926da4526a22_tarrring.jpg"
keywords: []
---

# മഴ മാറി; ചെക്യാട് റോഡിൽ ടാറിങ് പുനരാരംഭിച്ചു

> **Lead Summary:** **വളയം:**ചെക്യാട് റോഡില്‍ വളയം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനും കുടുംബാരോഗ്യ കേന്ദ്രത്തിനും മുന്‍പില്‍ ടാര്‍ ചെയ്യാതിരുന്ന റോഡിന്റെ ടാറിങ് പുനരാരംഭിച്ചു. ടൗൺ വികസനം പൂർത്തീകരിച്ചപ്പോഴും ഈ റോഡ് ടാർ ചെയ്തിരുന്നില്ല.

## Article Content

**വളയം:**ചെക്യാട് റോഡില്‍ വളയം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനും കുടുംബാരോഗ്യ കേന്ദ്രത്തിനും മുന്‍പില്‍ ടാര്‍ ചെയ്യാതിരുന്ന റോഡിന്റെ ടാറിങ് പുനരാരംഭിച്ചു. ടൗൺ വികസനം പൂർത്തീകരിച്ചപ്പോഴും ഈ റോഡ് ടാർ ചെയ്തിരുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത് ഈ ഭാഗത്തെ പ്രവൃത്തനങ്ങൾ നിലച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഭരിക്കുന്നവരുടെ കഴിവുകേട് മൂലമാണിതെന്ന പരാതി ഉയരുകയും ചെയ്തിരുന്നു.

എന്നാൽ റോഡുപണി മുടങ്ങിയത് മഴ കാരണമാണെന്നും, മഴ മാറിയാലുടൻ തന്നെ പണി പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വിശദീകരണം നൽകിയിരുന്നു. ഇന്നലെ മുതല്‍ ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328031/tarring-resumed-valayam-chekyad)