---
title: "മൂന്നിലും തിളങ്ങി; മത്സരിച്ച മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കല്ലാച്ചി ജിഎച്ച്എസ്എസ് വിദ്യാർത്ഥി അമർനാഥ്"
english_title: "Amarnath won first place in all three events he competed in, nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328528/amarnath-won-first-place-in-all-three-events-he-competed-in-nadapuram"
published_at: "2025-11-29T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692aa9a374f99_nadapurammmm.jpg"
keywords: []
---

# മൂന്നിലും തിളങ്ങി; മത്സരിച്ച മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കല്ലാച്ചി ജിഎച്ച്എസ്എസ് വിദ്യാർത്ഥി അമർനാഥ്

> **Lead Summary:** **നാദാപുരം:** മത്സരിച്ച മൂന്ന് ഇനങ്ങൾക്കും ഒന്നാം സ്ഥാനം നേടി കല്ലാച്ചി ജിഎച്ച്എസ്എസ് സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി അമർനാഥ് നമ്പ്യാർ. ശാസ്ത്രീയസംഗീതം, അഷ്ടപതി, കഥകളിസംഗീതം എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്.

## Article Content

**നാദാപുരം:** മത്സരിച്ച മൂന്ന് ഇനങ്ങൾക്കും ഒന്നാം സ്ഥാനം നേടി കല്ലാച്ചി ജിഎച്ച്എസ്എസ് സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി അമർനാഥ് നമ്പ്യാർ. ശാസ്ത്രീയസംഗീതം, അഷ്ടപതി, കഥകളിസംഗീതം എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്.

എട്ടു വർഷമായി നാദാപുരം മിഥില നൃത്ത-സംഗീത വിദ്യാലയത്തിൽ ഗുരു നിഷാന്തിന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയാണ് ഈ താരം. കഥകളി സംഗീ തത്തിൽ കലാനിലയം ഹരിയും അഷ്ടപദിയിൽ കലാമണ്ഡലം അജിത് കുമാറും ഗുരുക്കന്മാരാണ്.

സംസ്‌കൃതം ഗാനാലാപനത്തിൽ A ഗ്രെടോടുകൂടി രണ്ടാം സ്ഥാനവും ലഭിച്ചു. അരൂർ UP സ്കൂളിലെ പ്രധാനധ്യാപകൻ സജിലാലിന്റെയും അതേ സ്കൂളിലെ അധ്യാപിക പ്രിയയുടെയും മകനാണ് അമർനാഥ് നമ്പ്യാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328528/amarnath-won-first-place-in-all-three-events-he-competed-in-nadapuram)