---
title: "മഴ മാറി ; കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡ് -തീക്കുനി വരെയുള്ള ഭാഗം പ്രവൃത്തി പുനരാരംഭിക്കും"
english_title: "Work to resume, Road, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328584/work-to-resume-road-nadapuram"
published_at: "2025-11-29T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692afa865e964_roooodd.jpg"
keywords: []
---

# മഴ മാറി ; കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡ് -തീക്കുനി വരെയുള്ള ഭാഗം പ്രവൃത്തി പുനരാരംഭിക്കും

> **Lead Summary:** **നാദാപുരം:**മഴ മൂലം പ്രവൃത്തി നിന്ന് പോയ കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡ് -തീക്കുനി വരെയുള്ള ഭാഗം പ്രവൃത്തി പുനരാരംഭിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് അറിയിച്ചു.

## Article Content

**നാദാപുരം:**മഴ മൂലം പ്രവൃത്തി നിന്ന് പോയ കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡ് -തീക്കുനി വരെയുള്ള ഭാഗം പ്രവൃത്തി പുനരാരംഭിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് അറിയിച്ചു.

കക്കട്ടിൽ നിന്നും തീക്കുനി വഴി വേളം ഗ്രാമപഞ്ചായത്തിലെ ഗുളികപ്പുഴ വരെ പോകുന്ന വളരെ പ്രധാനപ്പെട്ട റോഡാണ് ഇത്. കുന്നുമ്മൽ പുറമേരി വേളം ഗ്രാമപഞ്ചായത്തുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

ഈ റോഡിൻറെ ആദ്യ രണ്ട് കിലോമീറ്റർ ഭാഗം മുൻപ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തിയിരുന്നെങ്കിലും ബാക്കി ഭാഗത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് രണ്ട് ഘട്ടങ്ങളിലായി

6.01കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും, ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയുമായിരുന്നു.

തുടർന്ന് പ്രവർത്തി ആരംഭിച്ചെ ങ്കിലും, മഴ കാരണം നിർത്തി വയ്ക്കേണ്ട സാഹചര്യമാണുണ്ടായത്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഉടനെ തന്നെ പ്രവൃത്തി പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ഗതാഗത്തിന് പ്രയാസം സൃഷ്ടിക്കുന്ന റോഡിലെ കുഴികൾ അടയ്ക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.

റോഡിൻറെ രണ്ട് കിലോമീറ്റർ മുതൽ ആറ് കിലോമീറ്റർ വരെയുള്ള ഭാഗമാണ് ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തുക. കൾവെർട്ടുകളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതോടെ കക്കട്ടിൽ മുതൽ തീക്കുനി വരെയുള്ള ഭാഗം റോഡ് ബിഎംബിസി നിലവാരത്തിൽ എത്തും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിലാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328584/work-to-resume-road-nadapuram)