---
title: "നാടുണർന്നു; എൽഡിഎഫ് സ്ഥാനാർത്ഥി രാധിക ചിറയിൽ പര്യടനം തുടങ്ങി"
english_title: "Radhika Chirayil begins tour, LDF candidate"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328588/radhika-chirayil-begins-tour-ldf-candidate"
published_at: "2025-11-29T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b045437a29_sthanarthii.jpg"
keywords: []
---

# നാടുണർന്നു; എൽഡിഎഫ് സ്ഥാനാർത്ഥി രാധിക ചിറയിൽ പര്യടനം തുടങ്ങി

> **Lead Summary:** **നാദാപുരം :**മലയോര ജനതയുടെ ഹൃദയവായ്പ്പുകൾ ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത്കായക്കൊടി ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി രാധിക ചിറയിൽ പര്യടനം തുടങ്ങി.അഞ്ച് വർഷം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് വോട്ട് തേടിയാണ് രാധിക പര്യടനം തുടങ്ങിയത്.

## Article Content

**നാദാപുരം :**മലയോര ജനതയുടെ ഹൃദയവായ്പ്പുകൾ ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത്കായക്കൊടി ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി രാധിക ചിറയിൽ പര്യടനം തുടങ്ങി.അഞ്ച് വർഷം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് വോട്ട് തേടിയാണ് രാധിക പര്യടനം തുടങ്ങിയത്.

രാവിലെ കല്ലുനിരയിൽ സ്ഥാനാർഥിയെ വരവേൽക്കാനായി നാടാകെ അണിനിരന്നിരുന്നു. പൂക്കൾ നൽകിയും ഹാരാർപ്പണം നടത്തിയും മുദ്രാവാക്യം വിളിച്ചും ജനങ്ങൾ സ്ഥാനാർത്ഥിയെ വിവിധയിടങ്ങളിൽ സ്വീകരിച്ചു. വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളും.

ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്ത ജാഥ പന്ത്രണ്ട് സ്വീകരണ കേന്ദ്രങ്ങളിലെ ഉജ്ജ്വല വരവേൽപ്പിന് ശേഷം വിലങ്ങാട് ടൗണിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ എ മോഹൻദാസ് ,പി സി ഷൈജു ,

വത്സരാജ് മണലാട്ട് ,പി സുരേഷ് ബാബു ,കെ കെ മോഹൻദാസ്, പി ഭാസ്കരൻ ,ടി കെ ബിജു കെ ബാബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328588/radhika-chirayil-begins-tour-ldf-candidate)