---
title: "ദ്രോഹം വേണ്ട; അനധികൃത റെയ്‌ഡ്‌നെതിരെ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ"
english_title: "Printing Industries Association against illegal raids"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328593/printing-industries-association-against-illegal-raids"
published_at: "2025-11-29T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b0c6b54674_against.jpg"
keywords: []
---

# ദ്രോഹം വേണ്ട; അനധികൃത റെയ്‌ഡ്‌നെതിരെ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ

> **Lead Summary:** **നാദാപുരം :**അനധികൃത റെയ്‌ഡ്‌നെതിരെ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :**അനധികൃത റെയ്‌ഡ്‌നെതിരെ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു.

റിസൈക്കിൾ ചെയ്യാൻ പറ്റുന്ന സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ്‌ അംഗീകരിച്ചതും മതിയായ രേഖകൾ ഉള്ളതുമായ പോളി ക്ലോത്ത് ഉല്പന്നങ്ങൾ പഞ്ചായത്ത് അധികൃതർ പിടിച്ചെടുത്തതിനെതിരെയായിരുന്നു ശക്തമായ പ്രതിഷേധം..

ഒരു പ്രത്യേക കമ്പനിയുടെ ഉൽപ്പന്നം വാങ്ങണമെന്ന ഉദ്യോഗസ്ഥരുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടന വ്യക്തമാക്കി.

ജിഎസ് ടി നൽകി വാങ്ങിയ പ്രിന്റിംഗ് മെറ്റീരിയലുകൾ ഉദ്യോഗസ്ഥർ എടുത്തു കൊണ്ടു പോയി മേഖലയിൽ നൂറോളം തൊഴിലാളികൾ വർഷങ്ങളായി ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന നാദാപുരം പഞ്ചായത്ത്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള ഉദ്യോഗസ്ഥർ ഭീഷണി മുഴക്കിയ മുഴക്കിയത് കനത്ത പ്രതിഷേധത്തിനിടയാക്കി.

ചെറുകിട വ്യവസായ വിഭാഗത്തിൽപ്പെടുന്ന പ്രിന്റിംഗ് യൂണിറ്റുകളിലെ അസംസ്കൃത വസ്തുക്കളായ പ്രിന്റിംഗ് മെറ്റീരിയലുകൾ കണ്ടു കെട്ടിയത്, വ്യവസായ സൗഹൃദം കേരളത്തിന് അപമാനകരമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തു സ്വയം തൊഴിൽ കണ്ടെത്തുകയും അനേകം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കോടി കണക്കിന് രൂപ ജിഎസ് ടി അടക്കുകയും ചെയുന്ന മേഖലയെ തകർക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനം ആണ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും അടുത്ത ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു..

SPIA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൽ, സംസ്ഥാന ട്രഷറർ കബീർദാസ്, ജില്ലാ പ്രസി മനോജ് കുമാർ, ട്രഷറർ രൂപേഷ്, മേഖലാ പ്രസിഡണ്ട്മാർ, സെക്രട്ടറിമാർ മറ്റ് ജില്ലാ സംസ്ഥാന ഭാരവാഹികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328593/printing-industries-association-against-illegal-raids)