---
title: "രുചിക്കൂട്ട് ; നാദാപുരം ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു"
english_title: "Cooking competition organized for school cooks, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328606/cooking-competition-organized-for-school-cooks-nadapuram"
published_at: "2025-11-29T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b2bad2853e_WhatsApp_Image_2025-11-29_at_10.47.21_PM.jpeg"
keywords: []
---

# രുചിക്കൂട്ട് ; നാദാപുരം ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:** പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിയുടെ ഭാഗമായി നാദാപുരം ഉപജില്ലയിലെ സ്‌കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:** പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിയുടെ ഭാഗമായി നാദാപുരം ഉപജില്ലയിലെ സ്‌കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു.

'രുചിക്കൂട്ട്' എന്ന പേരിൽ നാദാപുരം നോർത്ത് എംഎൽപി സ്‌കൂളിൽ നടന്നത്. എ ഇ ഒ സി എച്ച് സനൂപ് മത്സരം ഉദ്‌ഘാടനം ചെയ്തു.

നൂൺമീൽ ഓഫീസർ കെ.പി.അഷ്റഫ്, എച്ച്എം ഫോറം കൺവീനർ ടി.കെ.രാജീവൻ, പിഇസി കൺവീനർ എം.സി.ഗഫൂർ, മുൻ എച്ച് എം.ടി.ഇ.റംല, കെ.ഷൈനി, ഹെഡ്മാസ്റ്റർ എം.സി.ഫൈസൽ, എംപിടിഎ പ്രസിഡന്റ് നഷ്‌വ, എൻ.നാസർ തുടങ്ങിയവർ സംസാരിച്ചു.

മത്സരത്തിൽ നാദാപുരം നോർത്ത് എംഎൽപി സ്‌കൂൾ പാചക തൊഴിലാളി വി.കെ.ഫാത്തിമ ഒന്നാം സ്ഥാനവും കുയ്തേരി എംഎൽപി സ്‌കൂളിലെ പാചക തൊഴിലാളി കെ.എ.വിമല രണ്ടാം സ്ഥാനവും വെള്ളിയോട് ഗവ. ഹൈസ്‌കൂളിലെ പാചക തൊഴിലാളി ചന്ദ്രി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എഇഒ സി.എച്ച്.സനൂപ് സമ്മാന വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328606/cooking-competition-organized-for-school-cooks-nadapuram)