---
title: "വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തം"
english_title: "Toilet waste dumped at Vaniyur Road junction, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/328673/toilet-waste-dumped-at-vaniyur-road-junction-nadapuram"
published_at: "2025-11-30T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c108d4fb88_vaniyur.jpg"
keywords: []
---

# വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തം

> **Lead Summary:** **നാദാപുരം : **കല്ലാച്ചി വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. വാണിയൂർ റോഡ് ജംഗ്ഷനിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്.

## Article Content

**നാദാപുരം : **കല്ലാച്ചി വാണിയൂർ റോഡ് ജംഗ്ഷനിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. വാണിയൂർ റോഡ് ജംഗ്ഷനിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്.

തോട്ടിലൂടെ മാലിന്യം ഒഴുകി സമീപത്തെ വീടുകളിലെ കുടിവെള്ളം മലിനപ്പെടും. 5 വർഷങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് മാലിന്യം തള്ളിയത് വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

സംഭവത്തിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കർശന നടപടിയെടുക്കണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/328673/toilet-waste-dumped-at-vaniyur-road-junction-nadapuram)