---
title: "ഓട്ടോയിൽ മദ്യംകടത്തിയ വളയം സ്വദേശി അറസ്റ്റിൽ; 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി "
english_title: "A native of Valayam was arrested for smuggling liquor; 45 liters of Mahe liquor was seized."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/329341/a-native-of-valayam-was-arrested-for-smuggling-liquor-45-liters-of-mahe-liquor-was-seized"
published_at: "2025-12-04T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69313dec92e3d_pidi.jpg"
keywords: []
---

# ഓട്ടോയിൽ മദ്യംകടത്തിയ വളയം സ്വദേശി അറസ്റ്റിൽ; 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി 

> **Lead Summary:** **വളയം: [[nadapuram.truevisionnews.com]] ** ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി. വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ.പി സുനിൽ നെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**വളയം: [[nadapuram.truevisionnews.com]] ** ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി. വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ.പി സുനിൽ നെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 8 മണിക്ക് ചൊക്ലി സിപി റോഡിൽ പെരിയാണ്ടി സ്കൂളിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ചൊക്ലി എസ്.ഐ ആർ.രാകേഷും സംഘവും മദ്യക്കടത്ത് പിടികൂടിയത്.

KL 18 U 3278 നമ്പർ ഓട്ടോയിൽ 3 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.90 കുപ്പി (45 ലിറ്റർ) മാഹി മദ്യമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/329341/a-native-of-valayam-was-arrested-for-smuggling-liquor-45-liters-of-mahe-liquor-was-seized)