---
title: "കേരള യാത്ര സ്വീകരണ സമ്മേളനം; നാദാപുരത്ത് വിപുലമായ ഒരുക്കങ്ങൾ"
english_title: "Elaborate preparations underway at Nadapuram for Kerala Yatra reception"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/329905/elaborate-preparations-underway-at-nadapuram-for-kerala-yatra-reception"
published_at: "2025-12-07T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6935975057513_NADAPURAMJPG.jpg"
keywords: []
---

# കേരള യാത്ര സ്വീകരണ സമ്മേളനം; നാദാപുരത്ത് വിപുലമായ ഒരുക്കങ്ങൾ

> **Lead Summary:** **നാദാപുരം: **മനുഷ്യർക്കൊപ്പം കർമ സാമയികം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി നാദാപുരത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ

## Article Content

**നാദാപുരം: **മനുഷ്യർക്കൊപ്പം കർമ സാമയികം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി നാദാപുരത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ

നാദാപുരം സമസ്ത സെൻ്ററിൽ നടന്ന സ്വാഗതസംഘം മീറ്റിംഗ് സയ്യിദ് ത്വാഹാ സഖാഫി ഉൽഘാടനം ചെയ്തു. ടി.കെ അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. അഫ്സൽ കൊളാരി പദ്ധതികളവതരിപ്പിച്ചു.

ബശീർ സഖാഫി കൈപ്രം, ഇബ്റാഹിം സഖാഫി കുമ്മോളി, സികെ റാശിദ് ബുഖാരി ഇരിങ്ങണ്ണൂർ, ടി.ടി അബൂബക്കർ ഫൈസി, എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികൾ വിവിധ പദ്ധതികൾക്ക് രൂപം നൽകി. മുനീർ സഖാഫി ഓർക്കാട്ടേരി സ്വാഗതവും റിയാസ് ടി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/329905/elaborate-preparations-underway-at-nadapuram-for-kerala-yatra-reception)