---
title: "നാദാപുരത്ത് കള്ളവോട്ട് ശ്രമം; യുവാവ് പിടിയിൽ "
english_title: "Attempted fake voting in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330532/attempted-fake-voting-in-nadapuram"
published_at: "2025-12-11T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a5cee31ce7_voteee.jpg"
keywords: []
---

# നാദാപുരത്ത് കള്ളവോട്ട് ശ്രമം; യുവാവ് പിടിയിൽ 

> **Lead Summary:** **നാദാപുരം:**[ [nadapuram.truevisionnews.com]] വിദേശത്ത് താമസിക്കുന്ന സഹോദരന്റെ പേരിൽ വോട്ടുചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. നാദാപുരം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിലെ പാറമേൽ എൽ.പി. സ്കൂളിലാണ് സംഭവം.

## Article Content

**നാദാപുരം:**[ [nadapuram.truevisionnews.com]] വിദേശത്ത് താമസിക്കുന്ന സഹോദരന്റെ പേരിൽ വോട്ടുചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. നാദാപുരം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിലെ പാറമേൽ എൽ.പി. സ്കൂളിലാണ് സംഭവം.

പോളിംഗ് ഓഫീസർ പേര് വിളിച്ചപ്പോൾ തന്നെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ ആ പേര് യുവാവിന്റേതല്ലെന്നും അത് അദ്ദേഹത്തിന്റെ ഗൾഫിലുള്ള സഹോദരനാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് ബൂത്തിൽ ഉണ്ടായ കലഹത്തെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ വോട്ടുചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330532/attempted-fake-voting-in-nadapuram)