---
title: "പുതു ജീവൻ; നാദാപുരത്ത് കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി"
english_title: "Buffalo rescued after falling into a well in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/330802/buffalo-rescued-after-falling-into-a-well-in-nadapuram"
published_at: "2025-12-12T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693c594db65af_kallachi.jpg"
keywords: []
---

# പുതു ജീവൻ; നാദാപുരത്ത് കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

> **Lead Summary:** **കല്ലാച്ചി: **കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കല്ലാച്ചി പയൻതോങ് വീട്ടിൽ മാമിയുടെ ഒന്നര വയസ്സ് പ്രായമുള്ള പോത്താണ് ഇന്ന് വൈകീട്ട് 6 മണിയോടുകൂടി പറമ്പിലുള്ള കിണറിൽ വീണത്.

## Article Content

**കല്ലാച്ചി: **കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കല്ലാച്ചി പയൻതോങ് വീട്ടിൽ മാമിയുടെ ഒന്നര വയസ്സ് പ്രായമുള്ള പോത്താണ് ഇന്ന് വൈകീട്ട് 6 മണിയോടുകൂടി പറമ്പിലുള്ള കിണറിൽ വീണത്.

ഏകദേശം 30 അടി ആഴവും 20 അടിയിലധികം വെള്ളവുമുള്ള കിണറിൽ വീണ പോത്തിനെ നാദാപുരത്തുനിന്നും വന്ന അഗ്നിരക്ഷാ സംഘമാണ് രക്ഷപ്പെടുത്തിയത്.

സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ മുഹമ്മദ്‌ സാനിജ് ന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ലിനീഷ് കുമാർ, വൈഷ്ണവ് ജിത്ത് എന്നിവർ കിണറിലിറങ്ങി റോപ്പ്, ഹോസ് എന്നിവ ഉപയോഗിച്ച് പോത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു .

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ സ്വപ്നേഷ്, അനൂപ്, ശ്യാംജിത് കുമാർ, അജേഷ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/330802/buffalo-rescued-after-falling-into-a-well-in-nadapuram)