---
title: "ഇളം കാറ്റിന്റെ സ്നേഹസ്പർശം;  വളയം എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ വക ഫാനുകൾ    "
english_title: "Fans of students at Valayam MLP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33116/fans-of-students-at-valayam-mlp-school"
published_at: "2022-03-21T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238b4257fa66_fan.jpg"
keywords: []
---

# ഇളം കാറ്റിന്റെ സ്നേഹസ്പർശം;  വളയം എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ വക ഫാനുകൾ    

> **Lead Summary:** **വളയം : **കഠിനമായ വേനൽ ചൂടിൽ ക്ലാസ് മുറിയിൽ വിയർത്തൊലിക്കുന്ന കൂട്ടുകാർക്ക് ഇളം കാറ്റിന്റെ സ്നേഹസ്പർശം. വളയം എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ വക ഫാനുകൾ സ്ഥാപിച്ചു.

## Article Content

**വളയം : **കഠിനമായ വേനൽ ചൂടിൽ ക്ലാസ് മുറിയിൽ വിയർത്തൊലിക്കുന്ന കൂട്ടുകാർക്ക് ഇളം കാറ്റിന്റെ സ്നേഹസ്പർശം. വളയം എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ വക ഫാനുകൾ സ്ഥാപിച്ചു.

സ്കൂളിലെ മൂന്നാം ക്ലാസിലെ കൂട്ടുകാരായ ഇസ്മത്ത് സുൽത്താന D/0 മുഹമ്മദ് ഇഖ്ബാൽ ചുള്ളീൻ്റവിട,ഫാത്തിമത്ത് സുഹ്റ ബത്തൂൽ D/0 മുഹമ്മദ് ആദിൽ ചുള്ളീൻറവിട, രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ലുബാബ Dlo മുഹമ്മദ് ആദിൽ ചുള്ളീൻറവിട എന്നിവരാണ് മുഴുവൻ ക്ലാസ് റൂമിലേക്കുമുള്ള ഫാൻ നൽകിയത്.

ഹെഡ്മാസ്റ്റർ കെ. അരവിന്ദാക്ഷൻ വിദ്യാർത്ഥികളിൽ നിന്ന് ഫാനുകൾ ഏറ്റുവാങ്ങി. ടി.കെ രാജീവൻ, വി.കെ സജീവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33116/fans-of-students-at-valayam-mlp-school)