---
title: "പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി"
english_title: "Election victory, Banyekar received gifts"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331332/election-victory-banyekar-received-gifts"
published_at: "2025-12-15T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69403c47121db_vanimell.jpg"
keywords: []
---

# പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

> **Lead Summary:** **വാണിമേൽ:[nadapuram.truevisionnews.com] **നാട് ഇനി ആര് ഭരിക്കുമെന്ന പ്രവചനം ശരിയായി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയികളെ പ്രവചിച്ച ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

## Article Content

**വാണിമേൽ:[nadapuram.truevisionnews.com] **നാട് ഇനി ആര് ഭരിക്കുമെന്ന പ്രവചനം ശരിയായി. തദ്ദേശ തെരഞ്ഞെടുപ്പ് വിജയികളെ പ്രവചിച്ച ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ബാണ്യേക്കാർ ഗ്രൂപ്പ് സംഘടിപ്പിച്ച തദ്ദേശസ്വയംഭരണസ്ഥാപനഫല പ്രവചന മത്സരത്തിൽ നിർദ്ദിഷ്ട 1 , 9 ,14, 17 വാർഡുകളിലെ ഭൂരിപക്ഷം ഉൾപ്പെടെ 22 ചോദ്യങ്ങൾക്കും പൂർണ്ണമായും ശരിയുത്തരം അയച്ചവർ ആരും ഇല്ല.

പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 18 വാർഡുകളിലേയും വിജയികളെ കൃത്യമായി രേഖപ്പെടുത്തി മൂന്ന് പേർ ഈ മത്സരത്തിൽ ശരിയുത്തരം അയച്ചു.

ഈ സാഹചര്യത്തിൽ പ്രസ്തുത മൂന്നു പേരെയും വിജയികളായി പ്രഖ്യാപിച്ചു. ആകെ 52 പേർ മത്സരത്തിൽ പങ്കുചേർന്നു. വിജേഷ് വി.പി. കരുകുളം, കുഞ്ഞാലി എൻ. കെ ,ഡോ.അംന നഖീബ എന്നിവർ 18 വാർഡുകളിലേയും വിജയികളെ കൃത്യമായി പ്രവചിച്ചു. വിജയികൾക്ക് ഗ്രൂപ്പ് ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331332/election-victory-banyekar-received-gifts)