---
title: "യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു  "
english_title: "Cable car stopped on Chelakkad-Villiappally road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331444/cable-car-stopped-on-chelakkad-villiappally-road"
published_at: "2025-12-16T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694120f463d80_road_345.jpg"
keywords: []
---

# യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു  

> **Lead Summary:** നാദാപുരം:**[ ** ചേലക്കാട്- വില്ല്യാപ്പള്ളി റോഡില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി കേബിളിടാനായി കുഴി വെട്ടുന്ന പ്രവൃത്തി നിര്‍ത്തിവെച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.

## Article Content

നാദാപുരം:**[ ** ചേലക്കാട്- വില്ല്യാപ്പള്ളി റോഡില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി കേബിളിടാനായി കുഴി വെട്ടുന്ന പ്രവൃത്തി നിര്‍ത്തിവെച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.

കുഴിച്ച കുഴികള്‍ മൂടാതെ കിടക്കുന്നതിനാൽ അതുവഴിയുള്ള യാത്ര ബുദ്ധിമുട്ടിലായെന്ന് യാത്രക്കാർ പറയുന്നു . കുഴി വെട്ടാനായി എത്തിച്ച വണ്ടി കല്ലാച്ചി റോഡിൽ ആഴ്ചകളായി വെറുതെ കിടക്കുകയാണെന്നും കേബിളുകള്‍ റോഡില്‍ പലയിടങ്ങളിലായി ഇട്ടിരിക്കുകയാനിന്നും നാട്ടുകാരുടെ പരാതി. റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തിയതിനു പിന്നാലെയാണ് കുഴി വെട്ടു തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331444/cable-car-stopped-on-chelakkad-villiappally-road)