---
title: "താലൂക്ക് ആശുപത്രിക്ക് സമീപം അഴുക്കുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു"
english_title: "Nadapuram, Taluk Hospital, concrete slab collapses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331593/nadapuram-taluk-hospital-concrete-slab-collapses"
published_at: "2025-12-17T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69426082ed3c0_SLAB.jpg"
keywords: []
---

# താലൂക്ക് ആശുപത്രിക്ക് സമീപം അഴുക്കുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]] ** വടകര റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം പുളിക്കൽ–കുമ്മങ്കോട് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അഴുക്കുചാലിന് മുകളിലിട്ടിരുന്ന കോൺക്രീറ്റ് സ്ലാബ് തകർന്ന നിലയിൽ കണ്ടെത്തി.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]] ** വടകര റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം പുളിക്കൽ–കുമ്മങ്കോട് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അഴുക്കുചാലിന് മുകളിലിട്ടിരുന്ന കോൺക്രീറ്റ് സ്ലാബ് തകർന്ന നിലയിൽ കണ്ടെത്തി.

ഒരു സ്റ്റുഡിയോയ്ക്ക് താഴെയായി സ്ഥിതി ചെയ്യുന്ന സ്ലാബാണ് പൊട്ടിയിരിക്കുന്നത്. ഏറെ നാളായി ദയനീയാവസ്ഥയിൽ കിടന്നിരുന്ന റോഡിലൂടെയായിരിക്കാം ഏതെങ്കിലും വാഹനം കയറിയതിനെ തുടർന്ന് സ്ലാബ് തകർന്നതെന്നാണ് സൂചന.

താലൂക്ക് ആശുപത്രിയിലേക്കുള്ള നടപ്പാതയിലായതിനാൽ അപകടസാധ്യത വർധിച്ചതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331593/nadapuram-taluk-hospital-concrete-slab-collapses)