---
title: "പാരഡി ഗാനക്കേസിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്"
english_title: "Congress protest, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/331899/congress-protest-nadapuram"
published_at: "2025-12-19T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944cf74cf8f3_nada1.jpg"
keywords: []
---

# പാരഡി ഗാനക്കേസിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

> **Lead Summary:** **നാദാപുരം:** **[[nadapuram.truevisionnews.com]]** പാരഡി ഗാനം രചിച്ചതിന്റെ പേരിൽ ജി.പി. കുഞ്ഞബ്ദുള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം:** **[[nadapuram.truevisionnews.com]]** പാരഡി ഗാനം രചിച്ചതിന്റെ പേരിൽ ജി.പി. കുഞ്ഞബ്ദുള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി.

ഗാനാലാപനത്തിലൂടെ തന്നെ പ്രതിഷേധം അറിയിച്ച പരിപാടി ശ്രദ്ധേയമായി. അന്യായമായ കേസെന്ന് ആരോപിച്ച് ജനാധിപത്യ അവകാശങ്ങൾക്കുള്ള ആക്രമണമാണിതെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തിയത്.

ആവോലം രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, അഡ്വ. എ. സജീവൻ, അഡ്വ. കെ.എം. രഘുനാഥ്, വി.വി. റിനീഷ്, പി.കെ. ദാമു, അഖിലമര്യാട്ട്, അനസ് നങ്ങാണ്ടി, എരഞ്ഞിക്കൽ വാസു, കെ.ടി.കെ. അശോകൻ, കോടിക്കണ്ടി മൊയ്തു, ഡോ. ബാസിത്ത് വടക്കയിൽ, കെ. പ്രേമദാസ്, റിജേഷ് നരിക്കാട്ടേരി, എ.പി. ജയേഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കലാപ്രകടനങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/331899/congress-protest-nadapuram)