---
title: "രാഷ്ട്രീയ വിവാദം; വീട്ടുടമയുടെ അനുവാദമില്ലാതെ മതിലിൽ എ.കാണാരന്റെ ചിത്രം പതിപ്പിച്ചു"
english_title: "A picture was pasted on the wall without the landlord's permission."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/332162/a-picture-was-pasted-on-the-wall-without-the-landlords-permission"
published_at: "2025-12-20T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69466e5c1563c_nada4.jpg"
keywords: []
---

# രാഷ്ട്രീയ വിവാദം; വീട്ടുടമയുടെ അനുവാദമില്ലാതെ മതിലിൽ എ.കാണാരന്റെ ചിത്രം പതിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]** ഇരിങ്ങണ്ണൂരിൽ ആർജെഡി പ്രവർത്തകന്റെ വീട്ടുമതിലിൽ ഉടമയുടെ അനുമതിയില്ലാതെ ചുവപ്പ് പെയിന്റ് അടിച്ച് സിപിഎം നേതാവായിരുന്ന എ. കണാരന്റെ ചിത്രം സ്ഥാപിച്ച സംഭവത്തിൽ വിവാദം.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]** ഇരിങ്ങണ്ണൂരിൽ ആർജെഡി പ്രവർത്തകന്റെ വീട്ടുമതിലിൽ ഉടമയുടെ അനുമതിയില്ലാതെ ചുവപ്പ് പെയിന്റ് അടിച്ച് സിപിഎം നേതാവായിരുന്ന എ. കണാരന്റെ ചിത്രം സ്ഥാപിച്ച സംഭവത്തിൽ വിവാദം.

മൂലാടത്തും ഭാഗത്തെ കോമുണ്ടത്തിൽ ദിവാകരന്റെ വീട്ടു മതിലിലാണ് കണാരന്റെ ചരമവാർഷിക ദിനമായ ഇന്നലെ ചിത്രം സ്ഥാപിച്ചത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് വ്യക്തമായെങ്കിലും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാക്കൾ അറിയിച്ചതായി ആർജെഡി നേതൃത്വം പറഞ്ഞു.

വീടിന്റെ മതിൽ നശിപ്പിച്ചെന്ന പരാതിയുമായി ദിവാകരൻ പൊലീസിനെ സമീപിച്ചെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, മതിലിൽ പെയിന്റ് അടിച്ചവരോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/332162/a-picture-was-pasted-on-the-wall-without-the-landlords-permission)