---
title: "അനുദേവിന് അനുമോദനം; ദേശീയ സ്കൂൾ മീറ്റ് സ്വർണ മെഡൽ നേടിയ താരത്തിന് ഉപഹാരം നൽകി"
english_title: "National School Meet gold medalist awarded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/333077/national-school-meet-gold-medalist-awarded"
published_at: "2025-12-25T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d5f989b10e_anumodanam.jpg"
keywords: []
---

# അനുദേവിന് അനുമോദനം; ദേശീയ സ്കൂൾ മീറ്റ് സ്വർണ മെഡൽ നേടിയ താരത്തിന് ഉപഹാരം നൽകി

> **Lead Summary:** **വളയം :[nadapuram.truevisionnews.com]** ദേശീയ സ്കൂൾ മീറ്റിൽ സ്വർണ മെഡൽ നേടി നാടിന് അഭിമാനമായ അനുദേവിന് ചെക്യാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റിയുടെ അനുമോദനം.

## Article Content

**വളയം :[nadapuram.truevisionnews.com]** ദേശീയ സ്കൂൾ മീറ്റിൽ സ്വർണ മെഡൽ നേടി നാടിന് അഭിമാനമായ അനുദേവിന് ചെക്യാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റിയുടെ അനുമോദനം.

ബാങ്ക് പ്രസിഡൻ്റ് രവീഷ് വളയത്തിൻ്റെ നേതൃത്വത്തിൽ സഹകാരികൾ അനുദേവിൻ്റെ വീട്ടിലെത്തി ഉപഹാരം നൽകി. സെക്രട്ടറി അനൂപ് , ഡയരക്ടർമാരായ സുനിൽ ചാത്തോത്ത്, എം.ടി ദേവി എന്നിവർ പങ്കെടുത്തു.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി മെഡലുകൾ നേടി നാടിന്റെ അഭിമാനമായി മാറിയ അനുദേവ് വെള്ളിയോട്ടുപൊയിൽ നെരോത്ത് ചന്ദ്രൻ്റെയും ബേബിയുടെയും മകനാണ്.

> ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽനിന്നും "മോണോ ആക്ടിൽ "സംസ്ഥാന സർഗ്ഗോത്സവത്തിലെക്ക് തെരഞ്ഞെടുത്ത ആദിത്യ രഞ്ജിത്തിനെയും അനുമോദിച്ചു.

ഉത്തരേന്ത്യ യിലെ കൊടും തണുപ്പിനെയും ശീത കാറ്റിനെയും വക വെക്കാതെയാണ് ഈ മിടുക്കൻ ദേശീയ മീറ്റിൽ കേരളത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/333077/national-school-meet-gold-medalist-awarded)