---
title: "ഫാംപ്ലാൻ വികസന പദ്ധതി; തൂണേരി ബ്ലോക്കിൽ അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for Farmplan Thuneri block"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/333989/applications-invited-for-farmplan-thuneri-block"
published_at: "2025-12-31T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954afe245e59_nadapuram2.jpg"
keywords: []
---

# ഫാംപ്ലാൻ വികസന പദ്ധതി; തൂണേരി ബ്ലോക്കിൽ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]** കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കൃഷിയിടങ്ങളുടെ ആസൂത്രിത വികസനത്തിനുമായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ' പദ്ധതിയിലേക്ക് തൂണേരി ബ്ലോക്കിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]** കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കൃഷിയിടങ്ങളുടെ ആസൂത്രിത വികസനത്തിനുമായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കൃഷിയിടാധിഷ്ഠിത ഫാം പ്ലാൻ' പദ്ധതിയിലേക്ക് തൂണേരി ബ്ലോക്കിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞത് 10 സെന്റ് മുതൽ പരമാവധി 5 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകർക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. താല്പര്യമുള്ള കർഷകർ അപേക്ഷ ജനുവരി 3നകം തൂണേരി ബ്ലോക്കിലെ എടച്ചേരി, നാദാപുരം, പുറമേ രി, തുണേരി, ചെക്യാട്, വളയം, വാണിമേൽ കൃഷിഭവനു കളിൽ സമർപ്പിക്കണം.

കൃഷിയിടത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിക്കാനും ആഗ്രഹിക്കുന്ന കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/333989/applications-invited-for-farmplan-thuneri-block)