---
title: "ടി കണ്ണൻ മാസ്റ്റർക്ക് നാടിൻ്റെ സ്മരണാഞ്ജലി"
english_title: "Nadu's memorial to T Kannan Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334/nadus-memorial-to-t-kannan-master"
published_at: "2021-09-27T22:19:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6151f6374d507_smarananjali.jpg"
keywords: []
---

# ടി കണ്ണൻ മാസ്റ്റർക്ക് നാടിൻ്റെ സ്മരണാഞ്ജലി

> **Lead Summary:** **നാദാപുരം : **വാണിമേലിലും കിഴക്കൻ മലയോര മേഖലയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച സിപിഐ എം നേതാവ് ടി കണ്ണൻ മാസ്റ്റർക്ക് നാടിൻ്റെ സ്മരണാഞ്ജലി.

## Article Content

**നാദാപുരം : **വാണിമേലിലും കിഴക്കൻ മലയോര മേഖലയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച സിപിഐ എം നേതാവ് ടി കണ്ണൻ മാസ്റ്റർക്ക് നാടിൻ്റെ സ്മരണാഞ്ജലി.

ഒന്നാം ചരമ വാർഷിക ദിനാചരണം സമുചിതമായി ആചരിച്ചു. കർഷകസംഘം നേതാവായും മികച്ച സഹകാരിയും ദേശാഭിമാനി ഏജൻ്റായും പ്രവർത്തിച്ചിരുന്നു.

ദിനാചരണത്തിൻ്റെ ഭാഗമായി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി.

വൈകിട്ട് കോവിഡ് മാനദണ്ഡം പാലിച്ച് കുളപ്പറമ്പ് കെ പി കുഞ്ഞിരാമൻ സ്മാരകത്തിൽ നടന്ന അനുസ്മരണ യോഗം സി പി ഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു. ടി പി കുമാരൻ അദ്ധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334/nadus-memorial-to-t-kannan-master)