---
title: "പരാതി നല്‍കി; ബൈക്ക് ലൈറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനും അമ്മയ്ക്കും നേരെ ആക്രമണം"
english_title: "Controversy over bike lights"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334007/controversy-over-bike-lights"
published_at: "2025-12-31T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954bd5cd9527_nadapuram4.jpg"
keywords: []
---

# പരാതി നല്‍കി; ബൈക്ക് ലൈറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനും അമ്മയ്ക്കും നേരെ ആക്രമണം

> **Lead Summary:** **വളയം:[ [nadapuram.truevisionnews.com]]** കുറുവന്തേരി കല്ലമ്മലില്‍ യുവാവിനെ വീട്ടില്‍ക്കയറി മര്‍ദിച്ചതായി പരാതി. കുറുവന്തേരി കല്ലമ്മലിലെ പുതിയെടുത്തു ചാലില്‍ ദേവദര്‍ശ്നാണ് മര്‍ദ്ദനമേറ്റത്.

## Article Content

**വളയം:[ [nadapuram.truevisionnews.com]]** കുറുവന്തേരി കല്ലമ്മലില്‍ യുവാവിനെ വീട്ടില്‍ക്കയറി മര്‍ദിച്ചതായി പരാതി. കുറുവന്തേരി കല്ലമ്മലിലെ പുതിയെടുത്തു ചാലില്‍ ദേവദര്‍ശ്നാണ് മര്‍ദ്ദനമേറ്റത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദര്‍ശ് സുഹൃത്തിനെ കാത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതിനിടെ വാഹനത്തിന്റെ ലൈറ്റ് കണ്ണിലടിച്ചെന്ന് പറഞ്ഞ് പ്രദേശവാസിയായ യുവാവ് മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് മറ്റൊരാളേയും കൂട്ടി ദേവദര്‍ശിന്റെ വീട്ടിലെത്തി വീണ്ടും മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച അമ്മ ബിജിനയ്ക്കും പരിക്കേറ്റു. ഇരുവരേയും നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വളയം പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334007/controversy-over-bike-lights)