---
title: "മികവിന്റെ അംഗീകാരം; വളയം സർവീസ് സഹകരണ ബാങ്കിന് ഇരട്ട പുരസ്‌കാരം"
english_title: "Double award for Valayam Service Cooperative Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334345/double-award-for-valayam-service-cooperative-bank"
published_at: "2026-01-02T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69575e29b58ee_NADAPURAM5.jpg"
keywords: []
---

# മികവിന്റെ അംഗീകാരം; വളയം സർവീസ് സഹകരണ ബാങ്കിന് ഇരട്ട പുരസ്‌കാരം

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]**[ ] വളയം സർവീസ് സഹകരണ ബാങ്കിന് ഇരട്ട പുരസ്കാരം. 2024-2025 സാമ്പത്തിക വർഷം ഡെപ്പോസിറ്റ് സമാഹരണത്തിൽ താലൂക്കിൽ ഒന്നാം സ്ഥാനവും താലൂക്കിലെ മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്ക‌ാരവുമാണ് വളയം സഹകരണ ബാങ്ക് സ്വന്തമാക്കിയത്.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]**[ ] വളയം സർവീസ് സഹകരണ ബാങ്കിന് ഇരട്ട പുരസ്കാരം. 2024-2025 സാമ്പത്തിക വർഷം ഡെപ്പോസിറ്റ് സമാഹരണത്തിൽ താലൂക്കിൽ ഒന്നാം സ്ഥാനവും താലൂക്കിലെ മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്ക‌ാരവുമാണ് വളയം സഹകരണ ബാങ്ക് സ്വന്തമാക്കിയത്.

ബാങ്കിന് ലഭിച്ച നിക്ഷേപ വർധ നവ് വായ്പാ വിതരണം,കുടിശ്ശിക പിരിച്ചെടുക്കൽ, എന്നിവ പരിഗ ണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മന്ദരത്തൂർ സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയ ത്തിൽ നടന്ന സഹകരണവാരാഘോഷ വേദിയിൽ ജില്ലാപഞ്ചായത്ത് അംഗം കെ കെ ദിനേശൻ പുരസ്‌കാരം നൽകി.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി.വളയം ബാങ്ക് പ്രസിഡൻ്റ് ഒ പി അശോകൻ, സെക്രട്ടറി വി പി ഷീജ, ഡയറക്ടർ കെ എൻ ദാമോദരൻ, സി എച്ച് ശങ്കരൻ കെ ലിജേഷ്, സൗമ്യലത സുമിത്ര, രജനി എന്നിവർ പുരസ്ക‌ാരം ഏറ്റുവാങ്ങി.

സഹകരണ അസി. രജിസ്ട്രാർ പി ഷിജു, അസി. ഡയറക്ടർ കെ വി ഷാജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334345/double-award-for-valayam-service-cooperative-bank)