---
title: "ഡിജിറ്റൽ ക്രോപ് സർവ്വേ: നാദാപുരത്ത് സർവ്വേയർമാരാകാൻ അവസരം; അപേക്ഷകൾ ക്ഷണിച്ചു"
english_title: "Applications invited for the position of surveyor in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334516/applications-invited-for-the-position-of-surveyor-in-nadapuram"
published_at: "2026-01-03T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958a8da41c0d_nadapuram4.jpg"
keywords: []
---

# ഡിജിറ്റൽ ക്രോപ് സർവ്വേ: നാദാപുരത്ത് സർവ്വേയർമാരാകാൻ അവസരം; അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]** നാദാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ 2025-26 വർഷത്തെ ഡിജിറ്റൽ ക്രോപ് സർവ്വേ നടത്തുന്നതിനായി സർവ്വേയർമാരെ തിരഞ്ഞെടുക്കുന്നു.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]** നാദാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ 2025-26 വർഷത്തെ ഡിജിറ്റൽ ക്രോപ് സർവ്വേ നടത്തുന്നതിനായി സർവ്വേയർമാരെ തിരഞ്ഞെടുക്കുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കൃഷി ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് പ്ലസ് ടു അല്ലെങ്കിൽ വിഎച്എസ്ഇ പാസ്സായിരിക്കണം, കൃഷിയിലോ ഓർഗാനിക് ഫാമിംഗിലോ ഉള്ള വിഎച്എസ്ഇ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻഗണന, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, സ്റ്റോറേജ് സൗകര്യമുള്ള ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ തുടങ്ങിയവയാണ് യോഗ്യതകൾ.

ആധാർ കാർഡിന്റെ പകർപ്പ്,ഭൂനികുതി രസീത് കോപ്പി,ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ ഹാജരാക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി നാദാപുരം കൃഷി ഭവനുമായോ അല്ലെങ്കിൽ 9383471889 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334516/applications-invited-for-the-position-of-surveyor-in-nadapuram)