---
title: "കടന്നൽ ആക്രമണം; പാറക്കടവിൽ രണ്ടുപേർക്ക് കുത്തേറ്റു, ഒരാൾ ഐ.സി.യുവിൽ"
english_title: "Two people stung by a wasp in Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334560/two-people-stung-by-a-wasp-in-parakkadavu"
published_at: "2026-01-03T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958db564dcf9_kada.jpg"
keywords: []
---

# കടന്നൽ ആക്രമണം; പാറക്കടവിൽ രണ്ടുപേർക്ക് കുത്തേറ്റു, ഒരാൾ ഐ.സി.യുവിൽ

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]] **പാറക്കടവിന് സമീപം വേവത്ത് രണ്ട് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. പ്രദേശവാസി 88 ചാലില്‍ ഹനീഫയ്ക്കും ടെലിഫോണ്‍ കേബിള്‍ ജോലിക്കെത്തിയ മറ്റൊരു യുവാവിനുമാണ് കടന്നല്‍ കുത്തേറ്റത്.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]] **പാറക്കടവിന് സമീപം വേവത്ത് രണ്ട് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. പ്രദേശവാസി 88 ചാലില്‍ ഹനീഫയ്ക്കും ടെലിഫോണ്‍ കേബിള്‍ ജോലിക്കെത്തിയ മറ്റൊരു യുവാവിനുമാണ് കടന്നല്‍ കുത്തേറ്റത്.

ഇവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഹനീഫയെ കടന്നല്‍ കൂട്ടം അക്രമിച്ചത്. ഹനീഫ വീടിന് സമീപത്തെ പുഴയിലേക്ക് നടന്നു പോവുകയായിരുന്നു.

ഇതിനിടയില്‍ പരുന്തിന്റെ ആക്രമണത്തില്‍ അയല്‍ വീട്ടിലെ പറമ്പിലെ മരത്തിലെ കടന്നല്‍ കൂട് ഇളകി ഈച്ചകള്‍ ഹനീഫയെ ആക്രമിക്കുകയായിരുന്നു. കടന്നലുകള്‍ കൂടുകൂട്ടിയ മരക്കൊമ്പ് ഉള്‍പ്പെടെ പൊട്ടി കടന്നല്‍ക്കൂട്ടം താഴേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

സാരമായി പരിക്കേറ്റ ഹനീഫയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മരത്തിന്റെ കൊമ്പ് വീണും ഹനീഫയ്ക്ക് പരിക്കേറ്റു. വൈകുന്നേരത്തോടെയാണ് കേബിള്‍ ജോലിക്കെത്തിയയു വാവിനെ കടന്നലുകള്‍ അക്രമിച്ചത് ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ദേഹമാസകലം കുത്തേറ്റു. വളയം പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334560/two-people-stung-by-a-wasp-in-parakkadavu)