---
title: "എംഎൽഎയുടെ  ഇടപെടൽ; കക്കംവള്ളി ഭാഗത്തുള്ള അപകടാവസ്ഥയിലുള്ള അക്വാഡക്റ്റ് പൊളിച്ചുമാറ്റും -കളക്ടർ"
english_title: "The dangerous aqueduct in Kakkamvally will be demolished - Collector"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334708/the-dangerous-aqueduct-in-kakkamvally-will-be-demolished-collector"
published_at: "2026-01-04T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a6d6c54354_nadapuram.jpg"
keywords: []
---

# എംഎൽഎയുടെ  ഇടപെടൽ; കക്കംവള്ളി ഭാഗത്തുള്ള അപകടാവസ്ഥയിലുള്ള അക്വാഡക്റ്റ് പൊളിച്ചുമാറ്റും -കളക്ടർ

> **Lead Summary:** **നാദാപുരം: **പുറമേരി ഗ്രാമപഞ്ചായത്തിലെ കക്കംവള്ളി ഭാഗത്തുള്ള ഇറിഗേഷൻ വകുപ്പിന്റെ അക്വാഡക്റ്റ് പൊളിച്ചുമാറ്റാൻ ഫണ്ട് അനുവദിക്കുമെന്ന് ജില്ലാ വികസന യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ ഈ അക്വാഡക്റ്റ് പൊളിച്ചു മാറ്റണമെന്ന് നിരവധിതവണ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ, ഡിഡിസി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

## Article Content

**നാദാപുരം: **പുറമേരി ഗ്രാമപഞ്ചായത്തിലെ കക്കംവള്ളി ഭാഗത്തുള്ള ഇറിഗേഷൻ വകുപ്പിന്റെ അക്വാഡക്റ്റ് പൊളിച്ചുമാറ്റാൻ ഫണ്ട് അനുവദിക്കുമെന്ന് ജില്ലാ വികസന യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ ഈ അക്വാഡക്റ്റ് പൊളിച്ചു മാറ്റണമെന്ന് നിരവധിതവണ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ, ഡിഡിസി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

തുടർന്നാണ് ദുരന്തനിവാരണ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചത്. ഈ അക്വാഡക്റ്റ് പൊളിച്ചു മാറ്റുന്നതിനുള്ള ചുമതല കുറ്റ്യാടി ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ആയിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334708/the-dangerous-aqueduct-in-kakkamvally-will-be-demolished-collector)