---
title: "സ്നേഹസ്പർശം; തൂണേരിയിൽ ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free pediatric medical camp organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334923/free-pediatric-medical-camp-organized"
published_at: "2026-01-06T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695c966b7f3b7_nadapuram1.jpg"
keywords: []
---

# സ്നേഹസ്പർശം; തൂണേരിയിൽ ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com] ] **എംപി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ തൂണേരി പട്ടാണിയിൽ പ്രവർത്തിച്ചുവരുന്ന അന്തലൂസിയ സെന്റർ ഫോർ ചൈൽഡ് ഡെവലപ്പമെൻ്റും ശിശുരോഗവിഭാഗത്തിൽ കണ്ണൂർ ആസ്റ്റർമിംസും സഹകരിച്ച് നടത്തിയ ഫ്രീ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com] ] **എംപി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ തൂണേരി പട്ടാണിയിൽ പ്രവർത്തിച്ചുവരുന്ന അന്തലൂസിയ സെന്റർ ഫോർ ചൈൽഡ് ഡെവലപ്പമെൻ്റും ശിശുരോഗവിഭാഗത്തിൽ കണ്ണൂർ ആസ്റ്റർമിംസും സഹകരിച്ച് നടത്തിയ ഫ്രീ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അബ്ദുറഹിമാൻ പഴയങ്ങാടി അധ്യക്ഷനായി. സഫ്വാൻ കല്ലൂർ, ഡോ. മുഹമ്മദ് ഷഫീഖ് , ഡോ: പ്യുഷ ശിവകുമാർ പട്ടേൽ, ഡോ: കാർത്തിക, ഡോ: മനു, ഓപ്രേഷൻ മാനേജർ രാഗേഷ്, മാർക്കറ്റിംഗ് മാനേജർ അമൽ, വിൻദുജ വി.കുമാർ എന്നിവർ പ്രസംഗിച്ചു.

ടോക്കൻ ഓഫ് ലവ് എന്ന ഉപഹാരം വളപ്പിപ്പിൽ കുഞമ്മദ് മാസ്റ്ററും അബ്ദുറഹ്മാൻ പഴയങ്ങാടിയും വിതരണം നടത്തി, ക്യാമ്പിൽ വിവിധ പഞ്ചായത്തിൽ നിന്നായി നൂറിൽപരം ഭിന്നശേഷി കുട്ടികൾ വിവിധ പരിശോധനകൾ നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334923/free-pediatric-medical-camp-organized)