---
title: "പ്രതിഷേധ സംഗമം; നാദാപുരം മേഖലയിൽ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു"
english_title: "Job security assembly and pledge organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/334943/job-security-assembly-and-pledge-organized"
published_at: "2026-01-06T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695ca7fda0d32_NADAPURAM4.jpg"
keywords: []
---

# പ്രതിഷേധ സംഗമം; നാദാപുരം മേഖലയിൽ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]] **തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]] **തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു.

വാണിമേൽ, വളയം, എടച്ചേരി, പുറമേരി, തുണേരി, ചെക്യാട്, നാദാപുരം പഞ്ചായത്തുകളിലെ വാർഡ് കേന്ദ്രങ്ങളിൽ ആണ് അസംബ്ലി സംഘടിപ്പിച്ചത്. നൂറുകണക്കിന് തൊഴിലാളികൾ പരിപാടിയിൽ പങ്കാളികളായി.

നാദാപുരം പഞ്ചായത്തിലെ പതിനേഴാം വാർഡ് കുമ്മങ്കോട് എൻആർഇജിഎ യൂണിയൻ നാദാപുരം ഏരിയ പ്രസിഡന്റ് കെ.കെ ശോഭ ഉദ്ഘാടനം ചെയ്തു. കെ കെ നിഷ അധ്യക്ഷയായി. പി.പ്രസന്ന പ്രതിജ്ഞ ചൊല്ലി.

കെ.കെ അനിത സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/334943/job-security-assembly-and-pledge-organized)