---
title: "പണാറത്തിന് ഹൃദയാദരം; നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Preparations are complete for the constituency Muslim League meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33506/preparations-are-complete-for-the-constituency-muslim-league-meeting"
published_at: "2022-03-23T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b17f83c9cf_Untitled-1.jpg"
keywords: []
---

# പണാറത്തിന് ഹൃദയാദരം; നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **നാദാപുരം : ** നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമവും ദീർഘകാലം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ടും മുൻ എം എൽ എയുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബിന് ആദരവും മാർച്ച് 25 വെള്ളിയാഴ്ച്ച നാദാപുരത്ത് നടക്കും.

## Article Content

**നാദാപുരം : ** നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഗമവും ദീർഘകാലം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ടും മുൻ എം എൽ എയുമായിരുന്ന പണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബിന് ആദരവും മാർച്ച് 25 വെള്ളിയാഴ്ച്ച നാദാപുരത്ത് നടക്കും.

വൈകുന്നേരം നാലു മണിക്ക് അൽ ഹുദാ സ്ക്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ശാദുലി സാഹിബ് നഗറിൽ നടക്കുന്ന പരിപാടി മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാ സെക്രട്ടറിയുമായ ഡോ: എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. പണാറത്തിനെ ക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല നിർവ്വഹിക്കും.

മുൻ മന്ത്രി നാലകത്ത് സൂപ്പി, ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ,ട്രഷറർ പാറക്കൽ അബ്ദുള്ള, വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് പുന്നക്കൽ, പി അമ്മദ് മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം എം സി വടകര തുടങ്ങിയവർ പ്രസംഗിക്കും.

കഴിഞ്ഞ റമദാനിൽ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനു വേണ്ടി നടന്ന ഫണ്ട് സമാഹരണത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച പഞ്ചായത്തുകൾക്കും ഓരോ പഞ്ചായത്തിലും കൂടുതൽ തുക പിരിച്ച വാർഡ് - ശാഖ കമ്മിറ്റികൾക്കും ചടങ്ങിൽ ഉപഹാരം നൽകും.

ചന്ദ്രിക പ്രചാരണ കാലയളവിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത പഞ്ചായത്തിനും വാർഡിനും മസ്കത്ത് കെ എം സി സി യും ഫുജൈറ കെ എം സി സി യും ഏർപ്പെടുത്തിയ കേഷ് അവാർഡുകളും പരിപാടിയിൽ വച്ച് വിതരണം ചെയ്യും.

നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആണ് സംഗമത്തിൽ പങ്കെടുക്കുന്നത്. വാർത്താ സമ്മേളന ത്തിൽസ്വാഗത സംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി , ജനറൽ കൺവീനർ എൻ കെ മൂസ മാസ്റ്റർ ,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി പി സലാം, കൺവീനർ എം കെ അഷ്റഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33506/preparations-are-complete-for-the-constituency-muslim-league-meeting)