---
title: "തലനാരിഴയ്ക്ക്; മരണത്തെ മുന്നിൽക്കണ്ട് അഞ്ചു കിലോമീറ്റർ യാത്ര, ബുള്ളറ്റിനുള്ളിൽ പതുങ്ങിയിരുന്നത് രണ്ട് അണലിക്കുഞ്ഞുങ്ങൾ"
english_title: "Two baby vipers were hiding inside the bullet."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335166/two-baby-vipers-were-hiding-inside-the-bullet"
published_at: "2026-01-07T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e2ad06efb5_paaaaab.jpg"
keywords: []
---

# തലനാരിഴയ്ക്ക്; മരണത്തെ മുന്നിൽക്കണ്ട് അഞ്ചു കിലോമീറ്റർ യാത്ര, ബുള്ളറ്റിനുള്ളിൽ പതുങ്ങിയിരുന്നത് രണ്ട് അണലിക്കുഞ്ഞുങ്ങൾ

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]] **ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളിൽ വിഷപാമ്പുകളെ കണ്ടെത്തി. നാദാപുരം മുടവന്തേരിയിലെ മദ്രസ അധ്യാപകൻ ആഷിഖിന്റെ മോട്ടോർ സൈക്കിളിനുള്ളിലാണ് ഉഗ്ര വിഷമുള്ള അണലി ഇനത്തിൽ പെട്ട രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]] **ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളിൽ വിഷപാമ്പുകളെ കണ്ടെത്തി. നാദാപുരം മുടവന്തേരിയിലെ മദ്രസ അധ്യാപകൻ ആഷിഖിന്റെ മോട്ടോർ സൈക്കിളിനുള്ളിലാണ് ഉഗ്ര വിഷമുള്ള അണലി ഇനത്തിൽ പെട്ട രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.

കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് 5 കിലോമീറ്ററോളം ദൂരെ ബൈക്ക് ഓടിച്ച് മദ്രസക്ക് മുമ്പിൽ പാർക്ക് ചെയ്ത് എഞ്ചിൻ ഓഫ് ചെയ്യാൻ താക്കോൽ എടുക്കുന്നതിനിടെയാണ് പാമ്പുകൾ ശ്രദ്ധയിൽ പെടുന്നത്.

ഹെഡ് ലൈറ്റ് അഴിച്ചു മാറ്റി പാമ്പുകളെ പുറത്തെടുക്കുകയായിരുന്നു. കൈക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്ന് ആഷിഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335166/two-baby-vipers-were-hiding-inside-the-bullet)