---
title: "ഓവുചാലിന് മുകളിൽ  മതിൽ;  നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഭൂമി കയ്യേറ്റം തുടർക്കഥയാവുന്നു"
english_title: "Land encroachment continues in Nadapuram Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33537/land-encroachment-continues-in-nadapuram-grama-panchayat"
published_at: "2022-03-23T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b473ad010a_nadapuram.jpg"
keywords: []
---

# ഓവുചാലിന് മുകളിൽ  മതിൽ;  നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഭൂമി കയ്യേറ്റം തുടർക്കഥയാവുന്നു

> **Lead Summary:** **നാദാപുരം : **കല്ലാച്ചി ടൗണിന് സമീപത്ത് ഓവുചാൽ കയ്യേറി സ്വകാര്യ വ്യക്തിയുടെ മതിൽ നിർമ്മാണം വിവാദമായിട്ടും നടപടിയില്ല. ഓവുചാലിനു മുകളിലൂടെയാണ് കല്ലാച്ചി സ്വദേശി ഈച്ചറോത്ത് ബഷീർ എന്ന വ്യക്തി മതിൽ നിർമ്മിച്ചിരിക്കുന്ന എന്നാണ് പരാതി.

## Article Content

**നാദാപുരം : **കല്ലാച്ചി ടൗണിന് സമീപത്ത് ഓവുചാൽ കയ്യേറി സ്വകാര്യ വ്യക്തിയുടെ മതിൽ നിർമ്മാണം വിവാദമായിട്ടും നടപടിയില്ല. ഓവുചാലിനു മുകളിലൂടെയാണ് കല്ലാച്ചി സ്വദേശി ഈച്ചറോത്ത് ബഷീർ എന്ന വ്യക്തി മതിൽ നിർമ്മിച്ചിരിക്കുന്ന എന്നാണ് പരാതി.

സംഭവം മാധ്യമ വാർത്തയായിട്ടും നടപടി ഉണ്ടാകാതതിനാൽ പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെയാണ് മതിൽ നിർമ്മിച്ചിരിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നുവന്നിരിക്കുകയാണ്.വാർഡ് മെമ്പറുടെ മൂക്കിന് താഴെ ഇങ്ങനെ ഒരു കയ്യേറ്റം നടന്നിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു.

മഴക്കാലത്ത് കല്ലാച്ചി ടൗണിൽ നിന്നും വരുന്ന വെള്ളവും മലയിൽ ലക്ഷംവീട് കുന്നിൽ നിന്നും വരുന്ന വെള്ളവും ഒഴുകുന്നത് ഈ ഒവുചാലിൽ കൂടിയാണ്.

മതിൽ നിർമ്മാണത്തോട് കൂടി വെള്ളമൊഴുക്ക് തടസ്സപ്പെടുകയും സമീപപ്രദേശങ്ങളിലെ വീടുകളിലും കല്ലാച്ചി -നാദാപുരം റോഡിലും വെള്ളം കയറുമെന്ന ആശങ്കയിലാണ് പരിസവാസികൾ. മതിൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ കല്ലാച്ചി മേഖലകമ്മറ്റി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33537/land-encroachment-continues-in-nadapuram-grama-panchayat)