---
title: "മഴക്കിടയില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു"
english_title: "During the rain, the coconut fell and the power line broke"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33539/during-the-rain-the-coconut-fell-and-the-power-line-broke"
published_at: "2022-03-23T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b49de1af3f_Untitled-1.jpg"
keywords: []
---

# മഴക്കിടയില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു

> **Lead Summary:** **അരൂര്‍ : **മഴക്കിടയില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. അരൂര്‍-പെരുമുണ്ടച്ചേരി റോഡില്‍ കുനിയേല്‍ ടൈലറിങ്ങ് സെന്ററിനടുത്താണ് ഇന്നലെ വൈകീട്ട് നാലരയോടെ മഴക്കിടയിൽ തെങ്ങ് വൈദ്യുതി ലൈനില്‍ വീണത്. 11 കെ വി ലെന്‍ ഉള്‍പ്പെടെ തകര്‍ന്ന് റോഡില്‍ വീണതിനാല്‍ വാഹന ഗതാഗതം നിലച്ചു.

## Article Content

**അരൂര്‍ : **മഴക്കിടയില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. അരൂര്‍-പെരുമുണ്ടച്ചേരി റോഡില്‍ കുനിയേല്‍ ടൈലറിങ്ങ് സെന്ററിനടുത്താണ് ഇന്നലെ വൈകീട്ട് നാലരയോടെ മഴക്കിടയിൽ തെങ്ങ് വൈദ്യുതി ലൈനില്‍ വീണത്. 11 കെ വി ലെന്‍ ഉള്‍പ്പെടെ തകര്‍ന്ന് റോഡില്‍ വീണതിനാല്‍ വാഹന ഗതാഗതം നിലച്ചു.

കല്ലുമ്പുറം,പെരുമുണ്ടച്ചേരി ഭാഗങ്ങളില്‍ വൈദ്യുതി വിതരണം നിലക്കുകയും ചെയ്തു.വിവരമറിഞ്ഞ ഉടനെ ആയഞ്ചേരി നിന്ന് കെ എസ് ഇ ബി ജീവനക്കാരെത്തി ഏറെ പണിപ്പെട്ട് രാത്രി 8 മണിയോടെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചു. പടം- അരൂര്‍ -പെരുമുണ്ടച്ചേരി റൂട്ടില്‍ തെങ്ങ് വീണ്ട് വൈദ്യുതി തകര്‍ന്ന വൈദ്യുതി ലൈന്‍ കെ എസ് ഇ ബി അധികൃതര്‍ നേരെയാക്കാന്‍ ശ്രമിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33539/during-the-rain-the-coconut-fell-and-the-power-line-broke)