---
title: "വെനസ്വേലയ്‌ക്ക് ഐക്യദാർഢ്യം: ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു"
english_title: "DYFI organized a night march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335394/dyfi-organized-a-night-march-NEW"
published_at: "2026-01-08T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fb37255ed0_MARCJ.jpg"
keywords: []
---

# വെനസ്വേലയ്‌ക്ക് ഐക്യദാർഢ്യം: ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **അമേരിക്ക വെനസ്വേലയിൽ നടത്തുന്ന ഏകപക്ഷീയമായ അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ നൈറ്റ് മാർക്ക് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **അമേരിക്ക വെനസ്വേലയിൽ നടത്തുന്ന ഏകപക്ഷീയമായ അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ നൈറ്റ് മാർക്ക് സംഘടിപ്പിച്ചു.

പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട് നൂറുകണക്കിന് യുവജനങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി. ബ്ലോക്ക് സെക്രട്ടറി പി രാഹുൽരാജ് പ്രസിഡൻ്റ് എ കെ ബിജിത്ത്, ട്രഷറർ സി അഷിൽ, എൻ കെ മിഥുൻ ടി ശ്രീമേഷ് ,എം ശരത്, കെ പി അശ്വനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335394/dyfi-organized-a-night-march-NEW)