---
title: "ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം"
english_title: "KPSTA Nadapuram demands that historical truths be retained in textbooks"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335466/kpsta-nadapuram-demands-that-historical-truths-be-retained-in-textbooks"
published_at: "2026-01-09T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69609b07a2333_nadapuram4.jpg"
keywords: []
---

# ചരിത്രം മായ്ക്കരുത്; ചരിത്ര സത്യങ്ങൾ പാഠപുസ്തകങ്ങളിൽ നിലനിർത്തണമെന്ന് കെപിഎസ്ടിഎ നാദാപുരം

> **Lead Summary:** **കല്ലാച്ചി: [[nadapuram.truevisionnews.com]]**[ ]പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര സത്യങ്ങളെയും സ്വാതന്ത്ര്യ സമരനായകരെയും ബോധപൂർവ്വം പുറന്തള്ളാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് കെപിഎസ്ടിഎ നാദാപുരം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കല്ലാച്ചി: [[nadapuram.truevisionnews.com]]**[ ]പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര സത്യങ്ങളെയും സ്വാതന്ത്ര്യ സമരനായകരെയും ബോധപൂർവ്വം പുറന്തള്ളാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് കെപിഎസ്ടിഎ നാദാപുരം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച പ്രമേയം ഇ. പ്രകാശൻ അവതരിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. ലിബിത്ത് അധ്യക്ഷത വഹിച്ചു.

പി. രഞ്ജിത്ത് കുമാർ, വി. സജീവൻ, കെ. മാധവൻ തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. പ്രസിഡന്റ്: കെ. ലിബിത്ത്, സെക്രട്ടറി: അജയഘോഷ്, ഖജാൻജി: ആർ. അനൂപ് എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335466/kpsta-nadapuram-demands-that-historical-truths-be-retained-in-textbooks)