---
title: "എല്ലാവർക്കും വീടും കുടിവെള്ളവും; മുപ്പത്  കോടി രൂപയുടെ പദ്ധതിയുമായി വളയം പഞ്ചായത്ത് ബജറ്റ് "
english_title: "Valayam panchayat budget with Rs 30 crore plan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33549/valayam-panchayat-budget-with-rs-30-crore-plan"
published_at: "2022-03-23T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b60914b1cf_Untitled-1.jpg"
keywords: []
---

# എല്ലാവർക്കും വീടും കുടിവെള്ളവും; മുപ്പത്  കോടി രൂപയുടെ പദ്ധതിയുമായി വളയം പഞ്ചായത്ത് ബജറ്റ് 

> **Lead Summary:** **വളയം : **വീടില്ലാത്ത എല്ലാവർക്കും വീടും എല്ലാ വീട്ടുകാർക്കും കുടിവെള്ളവും തുടങ്ങി ഒട്ടേറെ വികസനലക്ഷ്യത്തോടെയുള്ള മുപ്പത് കോടി രൂപയുടെ പദ്ധതിയുമായി വളയം പഞ്ചായത്ത് ബജറ്റിന് അംഗീകാരം. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ടി നിഷ അവതരിപ്പിച്ച ബജറ്റ് ഭരണ സമിതി ഏകകണ്ഡമായി അംഗീകരിച്ചു.

## Article Content

**വളയം : **വീടില്ലാത്ത എല്ലാവർക്കും വീടും എല്ലാ വീട്ടുകാർക്കും കുടിവെള്ളവും തുടങ്ങി ഒട്ടേറെ വികസനലക്ഷ്യത്തോടെയുള്ള മുപ്പത് കോടി രൂപയുടെ പദ്ധതിയുമായി വളയം പഞ്ചായത്ത് ബജറ്റിന് അംഗീകാരം. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ടി നിഷ അവതരിപ്പിച്ച ബജറ്റ് ഭരണ സമിതി ഏകകണ്ഡമായി അംഗീകരിച്ചു.

പ്രെഫഷണൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന വളയം വിഷൻ ഈ വർഷം ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാടൻ പശു ഇനമായ വടകര പശു സംരക്ഷണ പദ്ധതിക്കും പഞ്ചായത്ത് നേതൃത്വം നൽകും.

ഭിന്നശേഷി, വയോജന, ശിശു ,സത്രീ സൗഹൃദ പദ്ധതികളും പഞ്ചായത്ത് നടപ്പാക്കും. സംസ്ഥാന സർക്കാറിൻ്റെ നിർമ്മൽ പുരസ്ക്കാരം രണ്ടാമതും സ്വന്തമാക്കി ജില്ലയിലെ മികച്ച പഞ്ചായത്തായി മാറിയ വളയത്തിൻ്റെ ലക്ഷ്യം സംസ്ഥാനത്തെ ഒന്നാമത്തെ പഞ്ചായത്ത് ആവുകയെന്നതാണെന്ന് സെക്രട്ടറി വിനോദ് കൃഷ്ണയും പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ വൈ. പ്രസിഡൻ്റ് പിടി നിഷ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ അസി .സെക്രട്ടറി കെ.കെ വിനോദൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33549/valayam-panchayat-budget-with-rs-30-crore-plan)