---
title: "വന്യജീവി ഭീഷണി; വിഷ്ണുമംഗലത്ത്  ജല അതോറിറ്റി ക്വാർട്ടേഴ്സ് കാടുമൂടി നശിക്കുന്നു"
english_title: "Water Authority quarters in Vishnumangalam are being destroyed by forest cover"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/335803/water-authority-quarters-in-vishnumangalam-are-being-destroyed-by-forest-cover"
published_at: "2026-01-11T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69634ea04174a_FOREST.jpg"
keywords: []
---

# വന്യജീവി ഭീഷണി; വിഷ്ണുമംഗലത്ത്  ജല അതോറിറ്റി ക്വാർട്ടേഴ്സ് കാടുമൂടി നശിക്കുന്നു

> **Lead Summary:** നാദാപുര: **[**വിഷ്ണുമംഗലത്ത് ജല അതോറിറ്റിയുടെ ക്വാര്‍ട്ടേഴ്‌സും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ തഴച്ചു വളരുന്നത് കാട്. കാട്ടിലാകട്ടെ പാമ്പും പന്നിയും കുരങ്ങും കുറുക്കന്മാരും. അതും വിഷ്ണുമംഗലത്ത് ഒട്ടേറെ കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്‌കൂള്‍ പരിസരത്ത്.

## Article Content

നാദാപുര: **[**വിഷ്ണുമംഗലത്ത് ജല അതോറിറ്റിയുടെ ക്വാര്‍ട്ടേഴ്‌സും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ തഴച്ചു വളരുന്നത് കാട്. കാട്ടിലാകട്ടെ പാമ്പും പന്നിയും കുരങ്ങും കുറുക്കന്മാരും. അതും വിഷ്ണുമംഗലത്ത് ഒട്ടേറെ കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്‌കൂള്‍ പരിസരത്ത്.

മാസങ്ങളേറെയായി മുള്ളന്‍പ ന്നികളുടെയും കാട്ടു പന്നികളുടെയും വിഹാര കേന്ദ്രമാണ് ഈ പ്രദേശം. കുട്ടികളെ രക്ഷിതാക്കള്‍ സ്‌കുളിലേക്കും തിരികെയുമെത്തിക്കണമെന്നതാണു സ്ഥിതി. കോഴികളെ കൊന്നു തിന്നുന്ന വന്യ ജീവികള്‍ മുതല്‍ പെരുമ്പാമ്പ് വരെ ഈ കാട്ടിലുണ്ട്.

രണ്ടാം തവണയും പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സഫീറ മൂന്നാംകുനിക്കു മുന്‍പാകെ ഈ കാടൊന്നു വെട്ടിത്തെളിച്ചു കിട്ടാന്‍ നാട്ടുകാര്‍ നിവേദനങ്ങളുമായി എത്തി തുടങ്ങിയിട്ടുണ്ട്. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/335803/water-authority-quarters-in-vishnumangalam-are-being-destroyed-by-forest-cover)