---
title: "കിടപ്പ് മുറിയിൽ ലഹരി വസ്തുക്കൾ ;ആയിരം പേക്കറ്റ് പുകയില ഉല്പനങ്ങളുമായി യുവാവ് അറസ്റ്റിൽ"
english_title: "The youth was arrested for selling banned tobacco products at his house in Perot."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33589/the-youth-was-arrested-for-selling-banned-tobacco-products-at-his-house-in-perot"
published_at: "2022-03-24T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bf31e1d190_AREST.jpg"
keywords: []
---

# കിടപ്പ് മുറിയിൽ ലഹരി വസ്തുക്കൾ ;ആയിരം പേക്കറ്റ് പുകയില ഉല്പനങ്ങളുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **പേരോട് വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുകയായിരുന്ന യുവാവ് അറസ്റ്റിൽ. പേരോട് താഴെ കടോളി മുസ്തഫയെ ആണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **പേരോട് വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുകയായിരുന്ന യുവാവ് അറസ്റ്റിൽ. പേരോട് താഴെ കടോളി മുസ്തഫയെ ആണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വീടിനകത്ത് കിടപ്പ് മുറിയിൽ അലമാരകളിലും സ്റ്റോർ റൂമിലുമായി ബാഗുകളിലാക്കി സൂക്ഷിച്ച നിലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

തുടർന്ന് പോലീസ് മുസ്തഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മംഗലാപുരത്ത് നിന്നാണ് പുകയില ഉൽപന്നങ്ങൾ എത്തിക്കുന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

പ്രവാസിയായിരുന്ന മുസ്തഫ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. രണ്ടാഴ്ച മുമ്പ് പേരോട് നിന്ന് വീട് കേന്ദ്രീകരിച്ച് വിൽപന നടത്തിയ മറ്റൊരുയുവാവിനെ പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33589/the-youth-was-arrested-for-selling-banned-tobacco-products-at-his-house-in-perot)