---
title: "അമ്മ അറസ്റ്റിൽ ; ഇരട്ട കുട്ടികളുടെ മരണം, സുബീനയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു"
english_title: "Mother arrested; Death of twins, Subina arrested for murder"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336/mother-arrested-death-of-twins-subina-arrested-for-murder"
published_at: "2021-09-27T23:02:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152005f472c2_subeena.jpg"
keywords: []
---

# അമ്മ അറസ്റ്റിൽ ; ഇരട്ട കുട്ടികളുടെ മരണം, സുബീനയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

> **Lead Summary:** **നാദാപുരം : **ആറ്റു നോറ്റുണ്ടായ മക്കളെ കിണറ്റിലെറിഞ്ഞ സംഭവത്തിൽ അമ്മ സുബീയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതിയിൽ ഹാജറാക്കിയ സുബീ മുബീനയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റി.

## Article Content

**നാദാപുരം : **ആറ്റു നോറ്റുണ്ടായ മക്കളെ കിണറ്റിലെറിഞ്ഞ സംഭവത്തിൽ അമ്മ സുബീയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതിയിൽ ഹാജറാക്കിയ സുബീ മുബീനയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റി.

പേരോട് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഇരട്ട കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൊതാക്കര പള്ളി ഖബറിസ്ഥാനിൽ സംസ്കരിച്ചു.

നാടിനെ നടുക്കിയ കൊടും ക്രൂരതയിൽ ഉമ്മ സുബീന യെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പേരോട് കിണറ്റിൽ മുങ്ങി മരിച്ചത് ഇരട്ട കുട്ടികളായ മുഹമ്മദ്, ഫാത്തിമയും. പേരോട് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വിട്ടു കിണറ്റിൽ എറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയുന്ന സംഭവത്തിൽ നാദാപുരം സിഐയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പേരോടി നടുത്ത് സി.സി.യു.പി സ്ക്കൂൾ പരിസരത്ത് താമസിക്കുന്ന മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബീന (30)യെയാണ് ഇന്ന് പുലർച്ചയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇവരുടെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളായ മുഹമ്മദ്, ഫാത്തിമ എന്നീ കുട്ടികളാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയതെന്നും നാട്ടുകാർ പറയുന്നു.

ഒമ്പതര മണിയോടെ തന്നെ കുട്ടികളെ കിണറ്റിൽ ഇട്ടതായാണ് കരുതുന്നത്.പതിനൊന്ന് മണിയോടെയാണ് കിണറ്റിൽ മോട്ടോർ പൈപ്പിൽ പിടിച്ചു നിന്ന നിലയിൽ യുവതിയെ കണ്ടത്. നാട്ടുകാർ രക്ഷപ്പെടുത്തിയ യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336/mother-arrested-death-of-twins-subina-arrested-for-murder)