---
title: "പഠനത്തിന് പ്രായമില്ല; പത്താംതരം തുല്യതാ പരീക്ഷയിൽ നാദാപുരത്തിന് മിന്നും വിജയം"
english_title: "Nadapuram achieves brilliant success in equivalency exam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/336062/nadapuram-achieves-brilliant-success-in-equivalency-exam"
published_at: "2026-01-13T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965c1a5c9f13_nadapuram1.jpg"
keywords: []
---

# പഠനത്തിന് പ്രായമില്ല; പത്താംതരം തുല്യതാ പരീക്ഷയിൽ നാദാപുരത്തിന് മിന്നും വിജയം

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]] **നാദാപുരം പഞ്ചായത്തിന്റെ കീഴിലുള്ള കല്ലാച്ചി സെന്ററിലെ പത്താംതരം തുല്യതാ പരീക്ഷ എഴുതിയ 50 പേരിൽ 49 പേർ വിജയികളായി. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]] **നാദാപുരം പഞ്ചായത്തിന്റെ കീഴിലുള്ള കല്ലാച്ചി സെന്ററിലെ പത്താംതരം തുല്യതാ പരീക്ഷ എഴുതിയ 50 പേരിൽ 49 പേർ വിജയികളായി. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്.

49 പേരിൽ 46 പേർ സ്ത്രീകളായിരുന്നു. പഞ്ചായത്ത് പ്രൊജക്ടിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപയാണ് ഈ വർഷം തുല്യതാ കോഴ്സിനായി നീക്കിവച്ചത്. നാദാപുരം പഞ്ചായത്തിൽ ഇതുവരെ പ്ലസ് വൺ കോഴ്‌സിന് രജിസ്‌റ്റർ ചെയ്ത പഠിതാക്കളേയും ഇപ്പോൾ വിജയിച്ചവരേയും ഉൾപ്പെടുത്തി ഉടനെ പ്ലസ് വൺ കോഴ്‌സ് ആരംഭിക്കുമെന്ന് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/336062/nadapuram-achieves-brilliant-success-in-equivalency-exam)