---
title: "പുറമേരിയില്‍ തെങ്ങ് മുറിക്കുന്നതിനിടയില്‍ ദേഹത്ത് വീണ് തൊഴിലാളി തല്‍ക്ഷണം മരിച്ചു "
english_title: "The worker fell on his body while cutting coconuts in the open air and died instantly"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33660/the-worker-fell-on-his-body-while-cutting-coconuts-in-the-open-air-and-died-instantly"
published_at: "2022-03-24T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c342a014e0_death.jpg"
keywords: []
---

# പുറമേരിയില്‍ തെങ്ങ് മുറിക്കുന്നതിനിടയില്‍ ദേഹത്ത് വീണ് തൊഴിലാളി തല്‍ക്ഷണം മരിച്ചു 

> **Lead Summary:** **നാദാപുരം : **തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയില്‍ തെറിച്ചു വീണ തടി തലയിലേക്ക് വീണ് തൊഴിലാളി തല്‍ക്ഷണം മരിച്ചു. കക്കംവെള്ളി സ്വദേശി മാരാംവീട്ടില്‍ താഴെകുനി മനോജന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

## Article Content

**നാദാപുരം : **തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയില്‍ തെറിച്ചു വീണ തടി തലയിലേക്ക് വീണ് തൊഴിലാളി തല്‍ക്ഷണം മരിച്ചു. കക്കംവെള്ളി സ്വദേശി മാരാംവീട്ടില്‍ താഴെകുനി മനോജന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

പുറമേരി കുതിരവട്ടം എല്‍ പി സ്കൂള്‍ പരിസരത്തെ പറമ്പില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‌ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.

ഭാര്യ : ഷൈബ മക്കൾ : അമയ, അനുസ്‌മൃതി സഹോദരങ്ങൾ : പ്രകാശൻ, രതീഷ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33660/the-worker-fell-on-his-body-while-cutting-coconuts-in-the-open-air-and-died-instantly)