---
title: "ഓപ്പൺ ജിം വരുന്നു; സ്വിമ്മിംഗ് പൂളും വിനോദ പാർക്കുമായി നാദാപുരം പഞ്ചായത്ത്  ബജറ്റ്"
english_title: "Nadapuram panchayat budget for swimming pool and amusement park"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33672/nadapuram-panchayat-budget-for-swimming-pool-and-amusement-park"
published_at: "2022-03-24T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c3d9baf5b7_muhammed ali.jpg"
keywords: []
---

# ഓപ്പൺ ജിം വരുന്നു; സ്വിമ്മിംഗ് പൂളും വിനോദ പാർക്കുമായി നാദാപുരം പഞ്ചായത്ത്  ബജറ്റ്

> **Lead Summary:** **നാദാപുരം : **സ്വകാര്യ പങ്കാളിത്വത്തോടെ സ്വിമ്മിംഗ് പൂളും വിനോദ പാർക്കും നിർമ്മിക്കുന്നതിന് ഒരു കോടി രൂപ, ജീവിതശൈലി രോഗങ്ങൾ തടയാൻ പഞ്ചായത്തിൽ ഓപ്പൺ ജിമ്മുകൾ പണിയാൻ 20 ലക്ഷം രൂപ, നാദാപുരം ബസ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പുനർനിർമ്മാണത്തിന് മൂന്ന് കോടി രൂപ അടിമുടി വികസന ലക്ഷ്യവുമായി നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത് ബജറ്റ്.

## Article Content

**നാദാപുരം : **സ്വകാര്യ പങ്കാളിത്വത്തോടെ സ്വിമ്മിംഗ് പൂളും വിനോദ പാർക്കും നിർമ്മിക്കുന്നതിന് ഒരു കോടി രൂപ, ജീവിതശൈലി രോഗങ്ങൾ തടയാൻ പഞ്ചായത്തിൽ ഓപ്പൺ ജിമ്മുകൾ പണിയാൻ 20 ലക്ഷം രൂപ, നാദാപുരം ബസ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പുനർനിർമ്മാണത്തിന് മൂന്ന് കോടി രൂപ അടിമുടി വികസന ലക്ഷ്യവുമായി നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത് ബജറ്റ്.

33,76,20,610 രൂപ വരവും 32,67, 19000 രൂപ ചിലവും 1,09, 01,610 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈ. പ്രസിഡൻ്റ് അഖില മര്യാട്ട് അവതരിപ്പിച്ചത്.

പാരമ്പര്യ പ്രാദേശിക കലകളെ പ്രോത്സാഹിപ്പിക്കാനും സാംസ്ക്കാരിക പരിപാടി സംഘടിപ്പിക്കാനും നാദാപുരം സൗഹൃദ ചത്വരം രൂപീകരിക്കാൻ അഞ്ച് ലക്ഷം രൂപ നീക്കിവെച്ചതായും സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലിയും വൈ പ്രസിഡൻ്റ് അഖിലാ മര്യാട്ടും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33672/nadapuram-panchayat-budget-for-swimming-pool-and-amusement-park)