---
title: "യജമാനി... നാദാപുരത്ത് പുറത്ത് നിർത്തിയ ചെരുപ്പുകൾ ഉടമകളായ സത്രീകളെ തേടുന്നു"
english_title: "Looking for women who own shoes parked outside Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33683/looking-for-women-who-own-shoes-parked-outside-nadapuram"
published_at: "2022-03-24T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c498502af9_Untitled-3.jpg"
keywords: []
---

# യജമാനി... നാദാപുരത്ത് പുറത്ത് നിർത്തിയ ചെരുപ്പുകൾ ഉടമകളായ സത്രീകളെ തേടുന്നു

> **Lead Summary:** **നാദാപുരം : **അസുലഭമായി ലഭിച്ച അവിസ്മരണീയമായ ദൃശ്യാനുഭവ ഭാഗ്യത്തിനിടയിൽ പള്ളിക്ക് പുറത്ത് നിർത്തിയ ചെരുപ്പുകൾ ഉടമകളായ സത്രീകളെ തേടുന്നു . സ്ത്രീകളുടെ നാദാപുരം പള്ളി സന്ദർശനം തിരക്കിനിടയിൽ പെട്ട് നഷ്ടമായ ചെരുപ്പുകൾ പള്ളി പരിസരത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. നൂറിലതികം ചെരുപ്പുകളാണ് ഇവിടെ കൂടിയിട്ടിരിക്കുന്നത്.

## Article Content

**നാദാപുരം : **അസുലഭമായി ലഭിച്ച അവിസ്മരണീയമായ ദൃശ്യാനുഭവ ഭാഗ്യത്തിനിടയിൽ പള്ളിക്ക് പുറത്ത് നിർത്തിയ ചെരുപ്പുകൾ ഉടമകളായ സത്രീകളെ തേടുന്നു . സ്ത്രീകളുടെ നാദാപുരം പള്ളി സന്ദർശനം തിരക്കിനിടയിൽ പെട്ട് നഷ്ടമായ ചെരുപ്പുകൾ പള്ളി പരിസരത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. നൂറിലതികം ചെരുപ്പുകളാണ് ഇവിടെ കൂടിയിട്ടിരിക്കുന്നത്.

അടുത്ത ദിവസം തന്നെ ചെരുപ്പ് നഷ്ടപ്പെട്ടവർ എത്തി തിരികെ കൊണ്ടു പോകേണ്ടതാണ്. അല്ലാത പക്ഷം ചെരുപ്പുകൾ നീക്കം ചെയ്യും.  ചരിത്ര പ്രസിദ്ധമായ നാദാപുരം ജുമുഅത്ത് പള്ളിയിൽ രണ്ടാം ദിവസവും ആയിരകണക്കിന് വനിതകൾ എത്തി.  കഴിഞ്ഞ ദിവസം വനിതകൾക്ക് പള്ളി കാണാൻ അവസരം ഒരുക്കിയതിനെ തുടർന്ന് കാൽ ലക്ഷം പേരാണ് ഒഴുകി എത്തിയത്.

തിക്കിലും തിരക്കിലും പെട്ട് പള്ളിയിൽ പ്രവേശിക്കാൻ കഴിയാതെ നിരവധി വനിതകൾ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് ഇന്നലെ കൂടി സന്ദർശിക്കാനുള്ള അവസരം ഒരുക്കിയത്. വിവരമറിഞ്ഞു അതി രാവിലെ തന്നെ ദൂര ദിക്കുകളിൽ നിന്ന് പോലും പ്രത്യേക വാഹനത്തിൽ വനിതകൾ നാദാപുരത്തെത്തി.

മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നും കർണാടകയിലെ കുടകിൽ നിന്നും ആയിരകണക്കിന് സ്ത്രീകളാണ് പള്ളിയിൽ എത്തിയത്. വനിതകളുടെ നിലക്കാത്ത ഒഴുക്ക് കാരണം നാദാപുരം അങ്ങാടിയിൽ ഏറെ നേരം ഗതാഗത സ്തംഭനം ഉണ്ടായി.

നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച പള്ളിയിലെ കൊത്തുപണികളും ശിൽപ്പ ചാതുരിയും പാറക്കല്ലുകൾ കൊണ്ടുള്ള തൂണുകളും കണ്ട് സ്ത്രീകൾ അത്ഭുതം കൂറി. വൈകീട്ട് ആറര കഴിഞ്ഞിട്ടും വനിതകളുടെ പ്രവാഹം തുടർന്നതോടെ കവാടം അടക്കുകയായിരുന്നു.

കമ്മിറ്റി  പ്രസിഡണ്ട്  കിഴക്കേമഠത്തിൽ അബ്ദുള്ള, സെക്രട്ടറി സിവി സുബൈർ ഹാജി, ട്രഷറർ കണ്ണോത്ത് കുഞ്ഞാലി ഹാജി,  വൈസ് പ്രസിഡൻ്റ് കുരുമ്പിയത്ത് കുഞ്ഞബ്ദുല്ല, സെക്രട്ടറി  ഫൈസൽ കോമത്ത് ഖാസിമാരായ എം കെ കുഞ്ഞബ്ദുല്ല മുസ്ലിയാർ, ഡോ . ഉവൈസ് ഫലാഹി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി, വാണിയൂർ സുബൈർ ഹാജി, സിദ്ധീഖ് തങ്ങൾ എരഞ്ഞിക്കൽ, പോള അബ്ദുല്ല, വലിയാണ്ടി ഹമീദ്, അബ്ബാസ് കണേക്കൽ, ഹാരിസ് മാത്തോട്ടത്തിൽ, എൻ കെ കുഞ്ഞാലി മാസ്റ്റർ, എം കെ അബ്ദുറഹ്മാൻ , തായമ്പത്ത് കുഞ്ഞാലി കെ ജി അസീസ്, മഠത്തിൽ ഷൗക്കത്ത് , സി എച്ച് നജ്മാ ബീവി , സി കെ ജമീല, മസ്ബൂബ അസീദ് , ജനീദ ഫിർദൗസ് , സി ടി കെ സമീറ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33683/looking-for-women-who-own-shoes-parked-outside-nadapuram)