---
title: "പൊടി ദുരിതം; വളയം - കല്ലാച്ചി റോഡിൽ ജനം പൊറുതിമുട്ടി, റോഡ് ഉപരോധിക്കും -യൂത്ത് ലീഗ്"
english_title: "Valayam - People on Kallachi Road are impatient and will block the road - Youth League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33695/valayam-people-on-kallachi-road-are-impatient-and-will-block-the-road-youth-league"
published_at: "2022-03-24T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c547714379_road.jpg"
keywords: []
---

# പൊടി ദുരിതം; വളയം - കല്ലാച്ചി റോഡിൽ ജനം പൊറുതിമുട്ടി, റോഡ് ഉപരോധിക്കും -യൂത്ത് ലീഗ്

> **Lead Summary:** **വളയം : **തീരാത പൊടി ദുരിതവും ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. വളയം - കല്ലാച്ചി റോഡിൽ ജനം പൊറുതിമുട്ടുമ്പോൾ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരവുമായി യൂത്ത് ലീഗ് രംഗത്ത്.

## Article Content

**വളയം : **തീരാത പൊടി ദുരിതവും ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. വളയം - കല്ലാച്ചി റോഡിൽ ജനം പൊറുതിമുട്ടുമ്പോൾ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരവുമായി യൂത്ത് ലീഗ് രംഗത്ത്.

പ്രവൃത്തി അനിശ്ചിതമായി നീട്ടികൊണ്ടു പോകുന്ന കരാറ് കാരൻ്റെ അനാസ്ഥക്കെതിരെ ശക്തമായ നടപടിയില്ലെന്ന ആക്ഷേപം നിലവിലുണ്ട്. മൂന്നരക്കോടി രൂപയാണ് കല്ലാച്ചി ഓത്തിയിൽ മുതൽ കുറുവന്തേരി റോഡ് ജംഗ്ഷൻ വരെ റോഡ് നവീകരണത്തിന് അനുവദിച്ചത്.

വളയം കല്ലാച്ചി റോഡ് പണി ഉടൻ ആരംഭിക്കുകയെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വളയം പഞ്ചായത്ത് റോഡ് ഉപരോധസമരവുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നംഷിദ് കെ സെക്രട്ടറി ഇ വി അറഫാത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33695/valayam-people-on-kallachi-road-are-impatient-and-will-block-the-road-youth-league)