---
title: "വർണ്ണ മനോഹര പ്രകൃതി ചിത്രങ്ങൾ ജീവകാരുണ്യത്തിന് കൈമാറി ചിത്രകലാ ക്യാമ്പ് സമാപിച്ചു "
english_title: "The painting camp concluded with the handing over of colorful landscapes to charity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33701/the-painting-camp-concluded-with-the-handing-over-of-colorful-landscapes-to-charity"
published_at: "2022-03-24T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c59a80c34e_Untitled-3  .jpg"
keywords: []
---

# വർണ്ണ മനോഹര പ്രകൃതി ചിത്രങ്ങൾ ജീവകാരുണ്യത്തിന് കൈമാറി ചിത്രകലാ ക്യാമ്പ് സമാപിച്ചു 

> **Lead Summary:** **നാദാപുരം : **പേരോട് എം ഐ എം ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകൻ വി.പി അബ്ദുൽ ലത്തീഫ് വിരമിക്കുന്നത് പുതിയ സന്ദേശം രചിച്ചു കൊണ്ടാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും നാൽപ്പത്തഞ്ചോളം വരുന്ന ചിത്രകലാധ്യാപകർ പ്രകൃതി രമണീയമായ മയ്യഴി പുഴയുടെ തീരത്ത് രണ്ട് ദിവസമായി ക്യാമ്പ് ചെയ്ത് കൊണ്ട് ക്യാൻവാസിൽ മനോഹര പ്രകൃതി ദ്യശ്യങ്ങൾ പകർത്തുകയായിരുന്നു.

## Article Content

**നാദാപുരം : **പേരോട് എം ഐ എം ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകൻ വി.പി അബ്ദുൽ ലത്തീഫ് വിരമിക്കുന്നത് പുതിയ സന്ദേശം രചിച്ചു കൊണ്ടാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും നാൽപ്പത്തഞ്ചോളം വരുന്ന ചിത്രകലാധ്യാപകർ പ്രകൃതി രമണീയമായ മയ്യഴി പുഴയുടെ തീരത്ത് രണ്ട് ദിവസമായി ക്യാമ്പ് ചെയ്ത് കൊണ്ട് ക്യാൻവാസിൽ മനോഹര പ്രകൃതി ദ്യശ്യങ്ങൾ പകർത്തുകയായിരുന്നു.

ഇങ്ങനെ വരച്ച ചിത്രങ്ങൾ കലാ സ്നേഹിതർക്ക് കൈമാറുകയും ലഭിക്കുന്ന മുഴുവൻ തുകയും തണൽ ചാരിറ്റി ക്ക് കൈമാറുകയുമാണ് ഈ ക്യാമ്പിൻ്റെ ലക്ഷ്യം. ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനും അതുപോലെ ജീവകാരുണ്യ പ്രവർത്തനത്തിനും ഇനിയും ഇങ്ങനെ ഒന്നിച്ച് പ്രവർത്തിക്കും എന്നും ചിത്രാധ്യാപാകർ പറഞ്ഞു.

വരച്ച ചിത്രങ്ങൾ വാങ്ങാൻ ആവശ്യക്കാർ ഏറെയായിരുന്നു .ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്ത് വരച്ച ചിത്രം അബ്ദുള്ള വയലോളി വ്യവസായ പ്രമുഖൻ ടി സി അഹമ്മദിന് നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ പി .ബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത്, ഹെഡ്മാസ്റ്റർ കുഞ്ഞബ്ദുള്ള മരുന്നോളി, എൻ അഹമ്മദ് മാസ്റ്റർ ,സി അബ്ദുൽ ഹമീദ് മാസ്റ്റർ, ഹേമചന്ദ്രൻ മാസ്റ്റർ, ഡോ. പി കെ ഷാജഹാൻ ,നവാസ് മാസ്റ്റർ ( തണൽ ഭാരവാഹി ), പ്രേംകുമാർ വടകര ,സിഗ്നി ദേവരാജ്, വി.പി അബ്ദുൽ ലത്തീഫ് , ജാഫർ വാണിമേൽ. പി.കെ മുഹമ്മദ് ,ബഷീർ മാസ്റ്റർ, റഹ്മാൻ കോക്കല്ലൂർ, മധുസൂതൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33701/the-painting-camp-concluded-with-the-handing-over-of-colorful-landscapes-to-charity)