---
title: " കല്ലാച്ചിയിൽ സ്വീകരണം; വികസന മുന്നേറ്റ യാത്ര സ്വാഗതസംഘ രൂപീകരിച്ചു"
english_title: "Welcome in Kallachi; Welcome group formed for development journey"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/338228/welcome-in-kallachi-welcome-group-formed-for-development-journey"
published_at: "2026-01-25T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976477ebcf4b_ldf.jpg"
keywords: []
---

#  കല്ലാച്ചിയിൽ സ്വീകരണം; വികസന മുന്നേറ്റ യാത്ര സ്വാഗതസംഘ രൂപീകരിച്ചു

> **Lead Summary:** **നാദാപുരം : **സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി ഏഴിന് മൂന്നു മണിക്ക് കല്ലാച്ചിയിൽ നല്കുന്ന നാദാപുരം നിയോജകമണ്ഡലം സ്വീകരണം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**നാദാപുരം : **സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി ഏഴിന് മൂന്നു മണിക്ക് കല്ലാച്ചിയിൽ നല്കുന്ന നാദാപുരം നിയോജകമണ്ഡലം സ്വീകരണം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.

കല്ലാച്ചി ചെത്തു തൊഴിലാളി യൂണിയൻ ഹാളിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ടി കെ രാജൻ അധ്യക്ഷനായി.എ മോഹൻദാസ്, വത്സരാജ് മണലാട്ട്, ബേബി കറുകമാലി,കരിമ്പിൽ ദിവാകരൻ, അഡ്വ കെ പി ബിനിഷ,സുബൈർ ഹാജി,വി പി കുഞ്ഞികൃഷ്ണൻ, പി എം നാണു എന്നിവർ സംസാരിച്ചു.പി പി ചാത്തു സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ : ഇ കെ വിജയൻ എംഎൽഎ (ചെയർമാൻ) ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട്,സമദ് നരിപ്പറ്റ,ബോബി മൂക്കൻ തോട്ടം (വൈസ് ചെയർമാൻമാർ ) എ മോഹൻ ദാസ് (കൺവീനർ) സിഎച്ച് മോഹനൻ, സുബൈർ ഹാജി, കരിമ്പിൽ വസന്ത, ബിജു കായക്കൊടി,കെ കെ മോഹൻദാസ് (ജോ. കൺവീനർമാർ) കരിമ്പിൽ ദിവാകരൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/338228/welcome-in-kallachi-welcome-group-formed-for-development-journey)