---
title: "കനാൽ ജലം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം - എൽ.ജെ.ഡി    "
english_title: "Urgent action should be taken to make canal water available - LJD"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/33843/urgent-action-should-be-taken-to-make-canal-water-available-ljd"
published_at: "2022-03-25T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d79a80f961_water.jpg"
keywords: []
---

# കനാൽ ജലം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം - എൽ.ജെ.ഡി    

> **Lead Summary:** **ഇരിങ്ങണ്ണൂർ : **വരൾച്ചയും ജലദൗർല്ലഭ്യവും നേരിടുന്ന പ്രദേശങ്ങളിൽ കനാൽ ശുചീകരണം നടത്തി ജലം ലഭ്യമാക്കാൻ അടിയന്തിര നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**ഇരിങ്ങണ്ണൂർ : **വരൾച്ചയും ജലദൗർല്ലഭ്യവും നേരിടുന്ന പ്രദേശങ്ങളിൽ കനാൽ ശുചീകരണം നടത്തി ജലം ലഭ്യമാക്കാൻ അടിയന്തിര നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

നിർദ്ദിഷ്ട കുറ്റ്യാടി മട്ടന്നൂർ എയർപോർട്ട് റോഡ് കടന്നുപോകുന്ന റോഡിനിരുവശവുമുള്ള കച്ചവടക്കാരുടെയും വീട്ടുകാരുടെയും ആശങ്കകൾ പരിഹരിക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് മാർച്ച് 28, 29 ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. എം.പി വിജയൻ , കെ.രജീഷ്, രവീന്ദ്രൻ പാച്ചാക്കര, പി.കെ അശോകൻ ,വള്ളിൽ പവിത്രൻ, കെ.ഭാസ്ക്കരൻ,ശ്രീജ പാലപ്പറമ്പത്ത്,ഗംഗാധരൻ പാച്ചാക്കര,ടി.പ്രകാശൻ, കെ.നാരായണൻ, ടി.കെ ബാലൻ, ,ഗോപാലൻ പി.പി, ദാമോദരൻ ചാലാറത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/33843/urgent-action-should-be-taken-to-make-canal-water-available-ljd)