---
title: "32 കോടി ചെലവിൽ മുടിക്കൽ പാലം - വിലങ്ങാട് റോഡ് നവീകരണം; 15 കലുങ്കുകൾ പുതുക്കിപ്പണിയും"
english_title: "Mudickal Bridge - Vilangad Road Renovation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/338908/mudickal-bridge-vilangad-road-renovation"
published_at: "2026-01-29T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b0f2e2bc36_nadaaa.jpg"
keywords: []
---

# 32 കോടി ചെലവിൽ മുടിക്കൽ പാലം - വിലങ്ങാട് റോഡ് നവീകരണം; 15 കലുങ്കുകൾ പുതുക്കിപ്പണിയും

> **Lead Summary:** **വാണിമേൽ: [[nadapuram.truevisionnews.com]]** മുടിക്കൽ പാലം മുതൽ വിലങ്ങാട് ടൗൺ വരെയുള്ള എട്ടര കിലോമീറ്റർ റോഡ് 32 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി തകർച്ചയിലായിരുന്ന പഴയ കലുങ്കുകൾക്ക് പകരം 15 പുതിയ കലുങ്കുകൾ നിർമിക്കും.

## Article Content

**വാണിമേൽ: [[nadapuram.truevisionnews.com]]** മുടിക്കൽ പാലം മുതൽ വിലങ്ങാട് ടൗൺ വരെയുള്ള എട്ടര കിലോമീറ്റർ റോഡ് 32 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി തകർച്ചയിലായിരുന്ന പഴയ കലുങ്കുകൾക്ക് പകരം 15 പുതിയ കലുങ്കുകൾ നിർമിക്കും.

ആകെ തുകയിൽ 26 കോടി രൂപ റോഡ് പണികൾക്കും ബാക്കി തുക വൈദ്യുതി ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, വാട്ടർ അതോറിറ്റി പൈപ്പുകൾ എന്നിവ മാറ്റിസ്ഥാപിക്കാനുമാണ് വിനിയോഗിക്കുന്നത്.

നിലവിൽ കലുങ്ക് നിർമാണം നടക്കുന്ന ഇടങ്ങളിൽ റോഡിന്റെ ഒരു ഭാഗം അടച്ചാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ വാളാംതോടിനടുത്തുള്ള ചേലത്തോട് കലുങ്ക് പൂർണ്ണമായും പൊളിച്ചുനീക്കുന്നതിനാൽ സമീപത്തെ പറമ്പിലൂടെ താൽക്കാലിക പാതയൊരുക്കി ഗതാഗതം സുഗമമാക്കും.

മുൻപ് മലയോര ഹൈവേയുടെ ഭാഗമായി പരിഗണിച്ചിരുന്ന ഈ റോഡ്, റൂട്ട് മാറിയതിനെത്തുടർന്നാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് അനുബന്ധ റോഡായി വികസിപ്പിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 10 മീറ്റർ വീതിയിലുള്ള ഈ റോഡ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച പ്രവൃത്തികൾ 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/338908/mudickal-bridge-vilangad-road-renovation)