---
title: "വിലങ്ങാടിൻ്റെ  സ്വപ്നവും; ചുരമില്ല  ബദൽ റോഡ് സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നു"
english_title: "Churamilla alternative road survey process to begin soon"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/338995/churamilla-alternative-road-survey-process-to-begin-soon"
published_at: "2026-01-29T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b6c51c0b1d_18.jpg"
keywords: []
---

# വിലങ്ങാടിൻ്റെ  സ്വപ്നവും; ചുരമില്ല  ബദൽ റോഡ് സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നു

> **Lead Summary:** **നാദാപുരം :[nadapuram.truevisionnews.com]** വാണിമേലിൻ്റെ വികസന കുതിപ്പിൽ വിപ്ലവമാകുന്ന വയനാട്ടിലേക്ക് ഒരു ചുരമില്ലത റോഡ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. വിലങ്ങാട് - കുഞ്ഞോം ചുരമില്ല ബദൽ റോഡ് നിർമ്മാണത്തിൻ്റെ സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നു.

## Article Content

**നാദാപുരം :[nadapuram.truevisionnews.com]** വാണിമേലിൻ്റെ വികസന കുതിപ്പിൽ വിപ്ലവമാകുന്ന വയനാട്ടിലേക്ക് ഒരു ചുരമില്ലത റോഡ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. വിലങ്ങാട് - കുഞ്ഞോം ചുരമില്ല ബദൽ റോഡ് നിർമ്മാണത്തിൻ്റെ സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ പട്ടിട ജാതി പട്ടിക വകുപ്പ് മന്ത്രി ഒ.ആർ കേളു , ഇ .കെ.വിജയൻ എം.എൽ.എ

വനം വകുപ്പ് പി.സി.സി. എഫ് മാരായ പുകഴേന്തി ഐഎഫ്എസ് , എൽ. ചന്ദ്രശേഖരൻ, എ.പി.സി.സി. എഫ് മാരായ ശ്രാവൺ കുമാർ ഐഎഫ്എസ് ,പത്മകുമാർ ഐഎഫ്എസ് , പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനിയർ അജിത്ത് രാമചന്ദ്രൻ പങ്കെടുത്തു. സവ്വേ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിലങ്ങാട് പാരിഷ് ഹാളിൽ മന്ത്രി ഒ.ആർ കേളുവിൻ്റെയും ഇ.കെ.വിജയൻ എം എൽ.എയുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/338995/churamilla-alternative-road-survey-process-to-begin-soon)